യു.എന്നിലെ ചൈനീസ് അംബാസഡർ ഫു കോങ്
ബെയ്ജിങ്: ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണം യു.എസിന്‍റെ നയതന്ത്ര വിശ്വാസ്യത തകർത്തുവെന്ന് ചൈന. സാഹചര്യങ്ങൾ നിയന്ത്രണാതീതമാകുമോയെന്ന് ആശങ്കയുണ്ടെന്നും യു.എൻ രക്ഷാസമിതി യോഗത്തിന് പിന്നാലെ ചൈന അഭിപ്രായപ്പെട്ടു.
എരിതീയിൽ എണ്ണയൊഴിക്കുന്നതിൽ നിന്ന് എല്ലാവരും മാറിനിൽക്കണമെന്ന് യു.എന്നിലെ ചൈനീസ് അംബാസഡർ ഫു കോങ് പറഞ്ഞു. ശക്തിപ്രയോഗത്തിലൂടെ സംഘർഷങ്ങൾ വഷളാക്കരുത്. സ്ഥിതിഗതികൾ വഷളാകുന്നത് തടയുന്നതിനും യുദ്ധ വ്യാപനം ഒഴിവാക്കുന്നതിനും ഇസ്രായേൽ ഉടൻ തന്നെ വെടിനിർത്തലിന് തയാറാകണം.
ഇറാന് പരിക്കേറ്റിട്ടുണ്ട്. എന്നാൽ, ഒരു രാഷ്ട്രമെന്ന നിലയിലും അന്താരാഷ്ട്ര വിഷയങ്ങളിൽ ഇടപെടുന്ന കക്ഷി എന്ന നിലയിലും യു.എസിന്‍റെ നയതന്ത്ര വിശ്വാസ്യതക്ക് കനത്ത തിരിച്ചടിയേറ്റു -അദ്ദേഹം പറഞ്ഞു.
ഇറാനിലെ ഭൂരിഭാഗം ചൈനീസ് പൗരന്മാരെയും സ്വദേശത്ത് എത്തിച്ചതായി ചൈനീസ് എംബസി അറിയിച്ചു. അവശേഷിക്കുന്നയാളുകൾ അപകടമേഖലയിലല്ലെന്നും ചൈന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.