ബെയ്ജിങ്: ചൈനയിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ആറുമാസത്തിനിടെ ഇതാദ്യമാണ് ചൈനയിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. തുടർന്ന് തലസ്ഥാന നഗരമായ ബെയ്ജിങിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി.
കോവിഡ് വ്യാപനം തടയുന്നതിനായി ചായോങ്ങ് ജില്ലയിലെ സ്കൂളുകൾ ഓൺലൈനാക്കുകയും ഓഫീസുകളും ഭക്ഷണശാലകളും അടക്കുകയും ചെയ്തു. അനാവശ്യമായി പുറത്തുപോവരുതെന്ന് പ്രദേശവാസികൾക്കും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം 24,2435 പുതിയ കോവിഡ് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. 621 പുതിയ കേസുകളാണ് ബെയ്ജിങിൽ മാത്രം റിപ്പോർട്ട് ചെയ്തത്. ബെയ്ജിങിലെ 16 ജില്ലകളിലും നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.