ചൈനയിലെ സ്വർണ ഖനിയിൽ കുടുങ്ങിയവരുടെ മൃതദേഹങ്ങൾ സുരക്ഷസേന പുറത്തെടുക്കുന്നു
ബെയ്ജിങ്: കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിൽ സ്ഫോടനത്തെ തുടർന്ന് തകർന്ന സ്വർണ ഖനിയിൽ കുടുങ്ങിയവരിൽ ഒമ്പതു പേരുടെ മൃതദേഹം കണ്ടെത്തി. 11 പേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഒമ്പതു തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തിയത്.
ഈ മാസം പത്തിനാണ് സ്ഫോടനത്തെ തുടർന്ന് തുരങ്കത്തിലേക്കുള്ള പ്രവേശന കവാടം തകർന്ന് തൊഴിലാളികൾ ഖനിയിൽ അകപ്പെട്ടത്. 11 പേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയപ്പോൾ ബാക്കിയുള്ളവരെ ജീവനോടെ കണ്ടെത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു. പ്രവേശന കവാടത്തിൽനിന്ന് 240 മീറ്റർ ഉള്ളിലാണ് സ്ഫോടനം നടന്നത്.
70 ടൺ അവശിഷ്ടങ്ങൾക്കിടയിലായിരുന്നു കുടുങ്ങിയവർ കിടന്നിരുന്നത്. രക്ഷാപ്രവർത്തകരുടെ രണ്ടാഴ്ച നീണ്ട നിരന്തര പരിശ്രമത്തിെൻറ ഫലമായാണ് എല്ലാവരെയും പുറത്തെത്തിക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.