ഇന്ത്യൻ അതിർത്തിക്കരികെ, ടിബറ്റിൽ ആദ്യ സമ്പൂർണ വൈദ്യുത ബുള്ളറ്റ്​ ട്രെയിൻ ഒാടിച്ച്​ ചൈന

ബെയ്​ജിങ്​: ഹിമാലയൻ പ്രദേശമായ ടിബറ്റിൽ സമ്പൂർണ വൈദ്യുത ബുള്ളറ്റ്​ ട്രെയിനോടിച്ച്​ ചൈന. ചൈനീസ്​ പ്രവിശ്യാ തലസ്​ഥാനമായ ലാസയെയും ടിബറ്റൻ അതിർത്തി പട്ടണമായ നയിങ്​​ചിയെയും ബന്ധിപ്പിച്ചാണ്​ ട്രെയിൻ സർവിസ്​. അരുണാചൽ പ്രദേശിനോട്​ തൊട്ടുകിടക്കുന്ന പ്രദേശമാണ്​ നയിങ്​ചി.

സിചുവാൻ -ടിബറ്റ്​ റെയിൽവേയുടെ 435.5 കിലോമീറ്ററാണ്​ ലാസ -നയിങ്​ചി വിഭാഗം. ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ ശതാബ്​ദിയാഘോഷത്തോടനുബന്ധിച്ച്​ ജൂലൈ ഒന്നിനാകും ഉദ്​ഘാടനം.

ടിബറ്റിലെ ആദ്യ സമ്പൂർണ വൈദ്യുത ട്രെയിൻ സർവിസാണിത്​. ക്വിൻഹായ്​ -ടിബറ്റ്​ പാതക്ക്​ ശേഷം ടിബറ്റിലേക്കുള്ള രണ്ടാമത്തെ റെയിൽവേ പാതയാകും ഇത്​. ലോകത്തിലെ ഏറ്റവും ഭൗമ​ശാസ്​ത്രപരമായ പ്രത്യേകതകളോട്​ കൂടിയ ​സജീവ പ്രദേശങ്ങളിലൊന്നായ ക്വിങ്​ഹായ്​ -ടിബറ്റ്​ പീഠഭൂമിയുടെ തെക്കുകിഴക്കാണ്​ ഇൗ പാത.

പുതിയ റെയിൽവേ പാതയുടെ നിർമാണം വേഗത്തിലാക്കാൻ ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങ്​ അധികൃതർക്ക്​ നവംബറിൽ നിർദേശം നൽകിയിരുന്നു. അതിർത്തി സംരക്ഷണത്തിന്​ നിർണായക പങ്കുവഹിക്കാനാകുമെന്നായിരുന്നു വിലയിരുത്തൽ.

സിചുവാൻ പ്രവിശ്യയുടെ തലസ്​ഥാനമായ ചെങ്​ഡുവിൽനിന്നാണ്​ ട്രെയിൻ സർവിസ്​ ആരംഭിക്കുക. അവിടെനിന്ന്​ യാൻ, കാം​ഡോ പ്രദേശങ്ങൾ വഴി ടിബറ്റിലെത്തും. ഇതിലൂടെ ചെങ്​ഡുവിൽനിന്ന്​ ലാസയിലേക്ക്​ 13 മണിക്കൂർക്കൊണ്ട്​ എത്താനാകും. അല്ലെങ്കിൽ 48 മണിക്കൂർ സഞ്ചരിക്കണം.

അരുണാചൽ പ്രദേശ്​ അതിർത്തിയോട്​ ചേർന്ന്​ കിടക്കുന്ന പ്രദേശമാണ്​ നയിങ്​ചി. ദക്ഷിണ ടിബറ്റി​െൻറ ഭാഗമാണ്​ അരുണാചൽ പ്രദേശെന്നാണ്​ ചൈനയുടെ അവകാശവാദം. ഇന്ത്യ ഇത്​ നിഷേധിച്ചിരുന്നു. ഇന്ത്യ -ചൈന അതിർത്തിയിലെ യഥാർഥ നിയന്ത്രണ രേഖയുമായി ബന്ധ​പ്പെട്ട്​ 3488 കിലോമീറ്ററിൽ ഇപ്പോഴും അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്​. 

Tags:    
News Summary - China Launches First Bullet Train In Tibet, Close To Arunachal Border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.