ചൈന ഭീഷണിയാണ്; നേരിടാൻ ഒരുങ്ങണം -യു.എസ്

സിങ്കപ്പൂർ: താരിഫ് യുദ്ധത്തിന് പിന്നാലെ ചൈനക്കെതിരെ കടുത്ത നിലപാടുമായി യു.എസ് രംഗത്ത്. ചൈനയുടെ ഭീഷണി നേരിടാൻ ഏഷ്യൻ രാജ്യങ്ങൾ ആയുധ ശക്തി വർധിപ്പിക്കണമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് ആവശ്യപ്പെട്ടു. തായ്‍വാനെ ആക്രമിച്ച് കീഴടക്കാൻ ചൈന തയാറെടുക്കുകയാണെന്നും ഭീഷണി നേരിടാൻ ഇന്തോ–പസഫിക് രാജ്യങ്ങൾക്ക് ഒപ്പം യു.എസ് ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

സിങ്കപ്പൂരിൽ നടന്ന ഇന്തോ-പസഫിക് രാജ്യങ്ങളിലെ പ്രതിരോധ, സൈനിക തലവന്മാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഹെഗ്സെത്. ‘‘ഇന്തോ-പസഫിക് മേഖലയിലെ അധികാര സന്തുലിതാവസ്ഥ സൈനിക ശക്തി ഉപയോഗിച്ച് മാറ്റാൻ ചൈന തയാറെടുക്കുന്നുണ്ട്. ഈ സത്യം മയപ്പെടുത്താൻ ശ്രമിക്കേണ്ട കാര്യമില്ല. ചൈന ഉയർത്തുന്ന ഭീഷണി യാഥാർഥ്യവും ആസന്നവുമാണ്. ഈ സാഹചര്യത്തിൽ ഇന്തോ-പസഫിക് മേഖലയിലെ യു.എസിന്റെ സഖ്യ കക്ഷികൾ പ്രതിരോധ ശക്തി വർധിപ്പിക്കണം’’ - ഹെഗ്സെത് പറഞ്ഞു.

മേഖലയിലെ ഭീഷണി നേരിടുന്നതിന് പ്രതിരോധ ശക്തി വർധിപ്പിക്കാൻ യൂറോപ്യൻ രാജ്യങ്ങളെ പ്രേരിപ്പിച്ചത് പ്രസിഡന്റ് ഡോണൾഡ് ട്രംപാണെന്നും ഹെഗ്സത് സൂചിപ്പിച്ചു.

Tags:    
News Summary - China is a threat; we must prepare to confront it - US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.