ഉയ്​ഗൂർ വംശഹത്യക്കെതിരെ നടപടി; ബ്രിട്ടീഷ്​ എം.പിമാരെ വിലക്കി പ്രതികാരവുമായി ചൈന

ബെയ്​ജിങ്​: ചൈനീസ്​ പ്രവിശ്യയായ സിൻജിയാങ്ങിലെ ഉയ്​ഗൂ​ർ വംശഹത്യയിൽ പ്രതിഷേധിച്ച്​ നടപടി സ്വീകരിച്ച ബ്രിട്ടനെതിരെ പ്രതികാരം തീർത്ത്​ ചൈന. നാലു ചൈനീസ്​ ഉദ്യോഗസ്​ഥരെ രാജ്യത്തുവിലക്കിയ ബ്രിട്ടീഷ്​ നടപടിക്കു പകരമായി ബ്രിട്ടനിലെ 10 സംഘടനകൾക്കും വ്യക്​തികൾക്കും​ ചൈനയും ഉപരോധമേർപെടുത്തി. കൺസർവേറ്റീവ്​ കക്ഷി മുൻ നേതാവ്​ ഇയാൻ ഡങ്കൻ സ്​മിത്ത് ഉൾപെടെ ചൈനക്കെതിരെ ഉപരോധത്തിന്​ ഒരുവർഷത്തോളം മുൻനിരയിൽ നിന്ന രാഷ്​ട്രീയ നേതാക്കളാണ്​ ഉപരോധ പട്ടികയിലുള്ളത്​. യൂറോപ്യൻ അക്കാദമീഷ്യൻമാർ, ബുദ്ധിജീവികൾ എന്നിവരും വിലക്ക്​ വീണവരിൽ പെടും.

സിൻജിയാങ്ങിലുടനീളം സ്​ഥാപിച്ച തടവറകളിൽ 10 ലക്ഷത്തിലേറെ ഉയ്​ഗൂർ മുസ്​ലിംകളെ പാർപ്പിച്ചിട്ടുണ്ടെന്നാണ്​ കണക്ക്​. ഇവരെ ചൈനീസ്​ ദേശീയതയിലേക്ക്​ എത്തിക്കാനും മത ബോധം നഷ്​ടപ്പെടുത്താനും ആസൂത്രിത പദ്ധതികളാണ്​ നടപ്പാക്കിവരുന്നത്. തടവറയിലെ വനിതകൾ കൂട്ട ബലാൽസംഗത്തിനിരയാകുന്നതായി അടുത്തിടെ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. എന്നാൽ, തീവ്രവാദികൾക്ക്​ പുനർവിദ്യാഭ്യാസമാണ്​ ഈ കേ​ന്ദ്രങ്ങളിൽ നടക്കുന്നതെന്നാണ്​ ചൈനയുടെ ഔദ്യോഗിക വിശദീകരണം.

ഡങ്കൻ സ്​മിത്തിനു പുറമെ ടോം ടുഗെൻഡ്​ഹാറ്റ്, നുസ്​ ഗനി, നീൽ ഒബ്രിയൻ, ടിം ലോട്ടൺ തുടങ്ങിയവരാണ്​ വിലക്കുവീണ ബ്രിട്ടീഷ്​ എം.പിമാർ. 

Tags:    
News Summary - China imposes sanctions on UK MPs, lawyers and academic in Xinjiang row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.