Posted On
date_range Updated On
date_range അരുണാചലിന് അരികിലേക്ക് റെയിൽ പദ്ധതിയുമായി ചൈന
ബെയ്ജിങ്: ചൈനയുടെ ദക്ഷിണ പടിഞ്ഞാറൻ പ്രവിശ്യയായ സിചുവാനെ തിബത്തിലെ ലിൻസിയുമായി ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതി വേഗം പൂർത്തീകരിക്കാൻ പ്രസിഡൻറ് ജി ഷിൻപിങ് നിർദേശം നൽകി. അരുണാചൽപ്രദേശിനടുത്താണ് ലിൻസി. തിബത്തിലേക്കുള്ള രണ്ടാമത്തെ പ്രധാന റെയിൽ പദ്ധതിയാണിത്.
അരുണാചൽപ്രദേശ് ദക്ഷിണ തിബത്തിെൻറ ഭാഗമാണെന്നാണ് ചൈനയുടെ വാദം. ഇന്ത്യ ഈ അവകാശം പൂർണമായും തള്ളിയിട്ടുണ്ട്. ഹിമാലയൻ മേഖലയിൽ ചൈന നിർമിച്ച അഞ്ചു വിമാനത്താവളങ്ങളിലൊന്ന് ലിൻസിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.