Posted On
date_range Updated On
date_range ചൈനയിലെ രണ്ട് പ്രവിശ്യകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത നിർദേശം
ബീജിങ്: ചൈനയിലെ രണ്ട് പ്രവിശ്യകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പന്നി ഇറച്ചി വ്യാപകമായി ഉൽപാദിപ്പിക്കുന്ന സിച്ചുവാൻ, ഹുബെ പ്രവിശ്യകളിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ചൈനയുടെ കാർഷിക-ഗ്രാമീണ മന്ത്രാലം അറിയിച്ചു.
സിച്ചുവാനിലെ അബെയിലും ഹുബെ പ്രവിശ്യയിലെ സിങ്യാങ്ങിലുമാണ് രോഗബാധ സ്ഥിരീകരിച്ചിരിട്ടുള്ളത്. സിച്ചുവാനിൽ രോഗം ബാധിച്ച് 38 പന്നികൾ ചത്തു. ഹുബെയിൽ അഞ്ചെണ്ണത്തിനാണ് ജീവൻ നഷ്ടമായത്. അനധികൃതമായി എത്തിച്ച പന്നികളിൽ നിന്നാണ് ഹുബെയിൽ പനി പടർന്നതെന്നാണ് വിവരം.
പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ചൈന ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച യുനാൻ പ്രവിശ്യയിലും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.