എവറസ്റ്റ് കൊടുമുടി

എവറസ്റ്റിലെ വസന്തകാല മലകയറ്റം ചൈന റദ്ദാക്കി

ബീജിങ്: കോവിഡ് ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിലെ വസന്തകാല മലകയറ്റം ചൈന റദ്ദാക്കി. തിബറ്റ് ഭാഗം വഴിയുള്ള മലകയറ്റമാണ് റദ്ദാക്കിയത്.

ജനറൽ അഡ്മിസ്ട്രേഷൻ ഒാഫ് സ്പോർട്സ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 21 ചൈനീസ് പർവതാരോഹകർക്ക് കൊടുമുടി കയറാൻ നേരത്തെ ചൈനീസ് അധികൃതർ അനുമതി നൽകിയിരുന്നു.

ഏപ്രിൽ, മേയ് സീസണിൽ എവറസ്റ്റ് കയറാൻ 408 പർവതാരോഹകർക്ക് നേപ്പാൾ അനുമതി നൽകിയിരുന്നു. കഴിഞ്ഞ വർഷം ആർക്കും അനുമതി നൽകിയിരുന്നില്ല.

1953ൽ എഡ്മണ്ട് ഹിലരിയും ഷെർപ ടെൻസിങ് നോർഗെയുമാണ് 8,849 മീറ്റർ (29,032 അടി) ഉയരമുള്ള എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയത്. പീന്നീട് 6,000ത്തിലധികം പർവതാരോഹകർ എവറസ്റ്റിന്‍റെ നെറുകയിലെത്തി. മലകയറുന്നതിനിടെ 311 പേർക്ക് ജീവഹാനി സംഭവിച്ചു.

Tags:    
News Summary - China cancels Everest spring climbing over coronavirus worries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.