മാൻഹോളിനുള്ളിൽ പടക്കം വെച്ച്​ കളി; പറന്നുയരുന്ന കുട്ടികൾ- വൈറലായി വിഡിയോ


ബെയ്​ജിങ്​: പടക്കം മാൻഹോളിനുള്ളിൽ വെച്ച്​ പൊട്ടിത്തെറിക്കു​േമ്പാൾ കൂടെ കുട്ടികളും പറന്നുപൊങ്ങുന്നത്​ കാണിക്കുന്ന ചൈനീസ്​ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. രംഗം​ കാണാൻ മാത്രമല്ല, പറ്റുമെങ്കിൽ പറന്നുപൊങ്ങാൻ കൂടിയാണ്​ കുഞ്ഞുങ്ങൾ ഏറെ അപകടകരമായ വേലയൊപ്പിക്കുന്നതെന്നു വ്യക്​തം​. മാൻഹോളിൽ വെച്ച നിരവധി പടക്കങ്ങൾ പലയിടങ്ങളിൽ പൊട്ടിത്തെറിക്കുന്നത്​ വിഡിയോകളിൽ കാണാം.



ചൈനീസ്​ പട്ടണമായ ഫുജിയാനിൽ മൂന്നു കുട്ടികൾ ചേർന്ന്​ പടക്കം മാൻഹോളിൽ വെക്കുന്നതും അതിലൊരാൾ പടക്കത്തിനും മാൻഹോൾ മൂടിക്കുമൊപ്പം പറന്നുപൊങ്ങുന്നതും കഴിഞ്ഞ ​ദിവസം സൗത്ത്​ ചൈന മോണിങ്​ പോസ്​റ്റ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഫ്യുജിയാനിലെ സംഭവം മറ്റിടങ്ങളിലും വ്യാപകമാണെന്ന്​ റിപ്പോർട്ട്​ പറയുന്നു.

ജനുവരിയിൽ അൻഹൂയി പട്ടണത്തിലുണ്ടായ സമാന സംഭവത്തിൽ ​മാൻഹോൾ കവർ അഞ്ചു മീറ്റർ ഉയരത്തിൽ പൊങ്ങുന്നുണ്ട്​. ട്വിറ്ററിൽ പ്രചരിക്കുന്ന വിഡിയോ ഇതിനകം എണ്ണമറ്റയാളുകൾ കാണുകയോ പങ്കുവെക്കു​കയോ ചെയ്​തിട്ടുണ്ട്​.

മാൻഹോളിനുള്ളിലെ മീഥേൻ വാതകമാണ്​ സാധാരണ പടക്കം വലിയ പൊട്ടിത്തെറിയായി മാറ്റുന്നതെന്ന്​ സൂചനയുണ്ട്​. 

Tags:    
News Summary - Child in China sent flying after he drops live firecracker inside manhole, netizens express worry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.