വാഷിങ്ടൺ: ജൂലൈ നാലിന് ഷികാഗോ നഗരത്തിൽ സ്വാതന്ത്ര്യദിന പരേഡിൽ വെടിയുതിർത്ത റോബർട്ട് ക്രിമോ, കൂട്ടക്കൊലയെ കുറിച്ച് പരാമർശിക്കുന്ന നിരവധി പാട്ടുകളും വീഡിയോകളും ഓൺലൈനിൽ പോസ്റ്റ് ചെയ്തിരുന്നതായി തെളിവുകൾ ലഭിച്ചു. തിങ്കളാഴ്ച നടന്ന വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അക്രമിയെ കുറിച്ചുള്ള ചില വിവരങ്ങൾ ഇതാ:
തന്റെ ആനിമേറ്റഡ് വീഡിയോകളിലൊന്നിൽ, പോലീസിന്റെ വെടിയേറ്റ് മരിക്കുന്നതിന് മുമ്പ് ആളുകൾക്ക് നേരെ വെടിയുതിർക്കുന്നത് കാണാം. "എനിക്ക് നിലവിളിക്കാൻ ആഗ്രഹമുണ്ട്. ചിലപ്പോൾ ഞാൻ ഒരു സ്വപ്നത്തിൽ ജീവിക്കുന്നതുപോലെ തോന്നുന്നു," എന്ന പാട്ടും കേൾക്കാം.
മറ്റൊരു വീഡിയോയിൽ, ആക്രമി ഒരു ക്ലാസ് മുറിയിൽ അമേരിക്കൻ പതാകയ്ക്ക് സമീപം നിൽക്കുന്നതും ഹെൽമറ്റും ബുള്ളറ്റ് പ്രൂഫ് വെസ്റ്റും ധരിച്ച് നിലത്തേക്ക് ബുള്ളറ്റുകൾ എറിയുന്നതും കാണാം. "എനിക്ക് ഇപ്പോൾ പോകണം. എനിക്കത് ചെയ്താൽ മതി. ഇത് എന്റെ വിധിയാണ്," എന്നാണ് വോയ്സ് ഓവർ.
ഇന്റർനെറ്റിൽ എന്നെക്കാൾ കൂടുതൽ ശ്രദ്ധ മറ്റുള്ളവർക്ക് ലഭിക്കുന്നത് ഞാൻ വെറുക്കുന്നു," അക്രമി ഒരു വീഡിയോയിൽ പറയുന്നത് കേൾക്കാം.
യൂട്യൂബും സ്‌പോട്ടിഫൈയും ആക്രമിയുടെ വീഡിയോകളും പാട്ടുകളും നീക്കം ചെയ്യുകയും സോഷ്യൽ മീഡിയ പേജുകളും നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അക്രമിയുടെ അക്കൗണ്ടുകളിൽ യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം റാലിയിൽ പങ്കെടുത്ത ഒരു ചിത്രം ആക്രമിയുടെ ആർക്കിവ് ചെയ്ത ഫോട്ടോകളിൽ കാണാം.
അറസ്റ്റിലായ 21കാരനെതിരെ കൊലപാതകം അടക്കം ഏഴു കുറ്റങ്ങളാണ് ചുമത്തിയത്. നേരത്തേ രണ്ടു തവണ പൊലീസ് ക്രിയോയെസന്ദർശിച്ചിരുന്നു. 2019ൽ ആത്മഹത്യ ശ്രമം നടത്തിയതിനെ തുടർന്ന് ആക്രമിയെ പൊലീസ് സന്ദർശിച്ചിരുന്നു. 'എല്ലാവരെയും കൊല്ലുമെന്ന' ക്രിമോയുടെ ഭീഷണിയെ തുടർന്ന് കത്തികളുടെ ശേഖരം നീക്കം ചെയ്യാൻ പോലീസ് രണ്ടാം തവണ ക്രിമോയുടെ വീട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.