ബെയ്ജിങ്: ആസ്ട്രേലിയൻ അവതാരക ചെങ് ലേയിയെ അറസ്റ്റ് ചെയ്തത് രാജ്യസുരക്ഷ മുൻനിർത്തിയാണെന്ന് ചൈനയുടെ വിശദീകരണം. ചൈനീസ് വിദേശകാര്യമന്ത്രാലയമാണ് മാധ്യമപ്രവർത്തകയെ അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷം വിശദീകരണവുമായി രംഗത്തെത്തിയത്.
ആഗസ്റ്റ് 14നാണ് സി.ജി.ടി.എൻ ടി.വിയുടെ ബിസിനസ് ജേണലിസ്റ്റായ ചെങ് ലേയിയെ ചൈന അറസ്റ്റ് ചെയ്തത്. എന്നാൽ, ഇക്കര്യത്തിൽ വിശദീകരണം നൽകാൻ അവർ തയാറായിരുന്നില്ല. ചൈനയുടെ സുരക്ഷക്ക് ഭീഷണിയാകുന്ന കാര്യങ്ങൾ ചെങ് ചെയ്തുവെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് സാവോ ലിജിയാൻ പറഞ്ഞു. നിയമപരമായി കേസ് മുന്നോട്ട് കൊണ്ടുപോകും. അവരുടെ അവകാശങ്ങളെല്ലാം പാലിക്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നേരെത്ത ചൈനീസ് സർക്കാറിനെ വിമർശിച്ച് ചെങ് ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇവരുടെ അറസ്റ്റിനുള്ള കാരണം ഇത് തന്നെയാണോയന്ന് വ്യക്തമല്ല. അതേസമയം, മൈക്ക് സ്മിത്ത്, ബിൽ ബിർറ്റ്ലീസ് എന്നീ രണ്ട് ആസ്ട്രേലിയൻ മാധ്യമപ്രവർത്തകരെ ചൈന ചോദ്യം ചെയ്തു. ഇതിന് പിന്നാലെ ഇരുവരും ചൈന വിട്ടുവെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.