സിംഗപ്പൂർ: സിംഗപ്പൂരിലെ ചാംഗി എയർപോർട്ട് 2024 മുതൽ ഓട്ടോമേറ്റഡ് ഇമിഗ്രേഷൻ ക്ലിയറൻസോടെ പാസ്‌പോർട്ട് രഹിതമാക്കുമെന്ന് സി.എൻ.എൻ അറിയിച്ചു. ബയോമെട്രിക് ഡാറ്റ മാത്രം ഉപയോഗിച്ച് പാസ്‌പോർട്ടില്ലാതെ നഗരത്തിൽ നിന്ന് പുറപ്പെടാൻ യാത്രക്കാരെ അനുവദിക്കുന്ന ഓട്ടോമേറ്റഡ് ഇമിഗ്രേഷൻ ക്ലിയറൻസാണ് എയർപോർട്ട് അവതരിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. പാസ്‌പോർട്ട് രഹിത ഇമിഗ്രേഷൻ ക്ലിയറൻസ് അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായിരിക്കും സിംഗപ്പൂർ.
ചാംഗി എയർപോർട്ടിൽ ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റുകളിലെ ഓട്ടോമേറ്റഡ് പാതകളിൽ ഒരു പരിധി വരെ ഫേഷ്യൽ റെക്കഗ്‌നിഷൻ സോഫ്‌റ്റ്‌വെയറിനൊപ്പം ബയോമെട്രിക് സാങ്കേതികവിദ്യയും ഉപയോഗത്തിലുണ്ട്. വരാനിരിക്കുന്ന മാറ്റങ്ങൾ യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്ര സാധ്യമാക്കുമെന്നാണ് അധികൃതർ പറയുന്നത്. ബോർഡിംഗ് പാസുകളും പാസ്‌പോർട്ടുകളും പോലുള്ള ഫിസിക്കൽ ട്രാവൽ ഡോക്യുമെന്റുകളുടെ ആവശ്യകത ഒഴിവാക്കിക്കൊണ്ട് ബാഗ് ഡ്രോപ്പുകൾ, ഇമിഗ്രേഷൻ ക്ലിയറൻസ്, ബോർഡിംഗ് എന്നിവയിൽ വിവിധ ഓട്ടോമേറ്റഡ് ടച്ച് പോയിന്റുകളിൽ ഉപയോഗിക്കപ്പെടുന്ന ബയോമെട്രിക്‌സ് ഉപയോഗിക്കും. എന്നിരുന്നാലും പാസ്‌പോർട്ട് രഹിത ക്ലിയറൻസ് നൽകാത്ത സിംഗപ്പൂരിന് പുറത്തുള്ള പല രാജ്യങ്ങളിലും പാസ്‌പോർട്ടുകൾ ആവശ്യമായി വരും.സിംഗപ്പൂർ കമ്മ്യൂണിക്കേഷൻസ് മന്ത്രി ജോസഫിൻ ടിയോ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് എന്നും ഏറ്റവും തിരക്കേറിയ എയർപോർട്ട് എന്നും റാങ്ക് ചെയ്യപ്പെട്ട സിംഗപ്പൂരിലെ ചാംഗി എയർപോർട്ട് ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളിലേക്ക് 100-ലധികം എയർലൈനുകൾക്ക് സേവനം നൽകുന്നു. നിലവിൽ നാല് ടെർമിനലുകളുണ്ട്. വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് അഞ്ചാമത്തെ ടെർമിനൽ കൂടി ചേർത്ത് ഇത് വിപുലീകരിക്കാൻ ഒരുങ്ങുന്നു.
കൂടാതെ വരാനിരിക്കുന്ന ബയോമെട്രിക് സംവിധാനമടക്കം ചാംഗി എയർപോർട്ട് പാസഞ്ചർ, എയർ ട്രാഫിക് എന്നിവ യാത്ര സുഗമമാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടിയോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.