ബാംഗുയി: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ 125ലധികം പേരുടെ മരണത്തിനിടയാക്കിയ അപകടം സംഭവിച്ച സാംബോയ് സ്വർണഖനി അധികൃതർ പൂട്ടിച്ചു. ഖനന മാനദണ്ഡങ്ങളും ഭരണനിർദ്ദേശങ്ങളും പാലിക്കാത്തതാണ് പൂട്ടിക്കാൻ കാരണമെന്ന് ഖനന മന്ത്രി റുഫിൻ ബെനാം ബെൽട്ടൗങ്കു പറഞ്ഞു.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിന് മുമ്പുതന്നെ സാംബോയ് ഖനി സർക്കാർ അടച്ചുപൂട്ടിയിരുന്നുവെങ്കിലും തൊഴിലാളികൾ അനധികൃതമായ ഖനനം തുടരുകയായിരുന്നു. സുരക്ഷ ഉപകരണങ്ങളുടെയും വിദഗ്ധരുടെയും അഭാവം രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.