വാഷിങ്ടൻ: വിമാനത്തിലെ ശുചിമുറിയിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ ഫ്ലൈറ്റ് അറ്റൻഡന്റിനെ അറസ്റ്റ് ചെയ്തു. ഈസ്റ്റ് കാർട്ടർ തോംസണെ (36) ആണ് അറസ്റ്റ് ചെയ്തത്. കാർട്ടർ ജോലി ചെയ്യുന്ന വിമാന കമ്പനിക്കെതിരെയും കേസെടുത്തു. വിമാനത്തില്‍ യാത്ര ചെയ്ത പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ ചിത്രീകരിച്ചതായാണ് പരാതി. ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ ആദ്യ സംഭവം. 14 വയസ്സുള്ള പെൺകുട്ടി നോർത്ത് കാരലൈനയിൽനിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിന്റെ ശുചിമുറിയിൽ കാമറ ഓൺചെയ്ത നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം എയർലൈൻസിനെതിരെ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നത്. ഈ കമ്പനിയുടെ പല വിമാനങ്ങളിൽ യാത്ര ചെയ്ത നാലു പെൺകുട്ടികളുടെ ചിത്രങ്ങൾ ഇതേ രീതിയിൽ പകർത്തിയതായി മനസിലായി.
ജനുവരിയിൽ ഒമ്പതു വയസുള്ള പെൺകുട്ടിയുടെ കുടുംബം ഈസ്റ്റ് കാർട്ടർ തോംസണിനെതിരെ പരാതി നൽകിയിരുന്നു. എഫ്.ബി.ഐ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ഐക്ലൗഡ് അക്കൗണ്ടിൽനിന്ന് 7,9,11,14 വയസുകളിലുള്ള നാലു പെൺകുട്ടികളുടെ സ്വാകാര്യ ഭാഗങ്ങളുടെ ദൃശ്യങ്ങൾ കണ്ടെടുത്തു. കൂടാതെ എ.ഐ സാങ്കേതിക വിദ്യയിലൂടെ നിർമിച്ച നിരവധി സെക്സ്‍വിഡിയോകളും കണ്ടെത്തി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിനാണ് തോംസണെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.