ലാഹോറിൽ ഹാഫിദ്​ സഈദിന്‍റെ വീടിനുസമീപം കാർ ബോംബ്​ സ്​ഫോടനം; മൂന്നുപേർ കൊല്ലപ്പെട്ടു

ലഹോർ: ലാഹോറിൽ ബുധനാഴ്ചയുണ്ടായ കാർ​ ബോംബ്​ സ്​ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. 20ഓളം പേർക്ക്​ പരിക്കുണ്ട്​. മരണസംഖ്യ ഇനിയും ഉയരുമെന്നാണ്​ റിപ്പോർട്ട്​. മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും നിരോധിത സംഘടന ജമാഅത്തുദഅ്​വയുടെ മേധാവിയുമായ ഹാഫിസ്​ സഈദിന്‍റെ വീടിനുസമീപമാണ്​ സ്​ഫോടനമുണ്ടായത്​. ജൗഹർ ടൗണിലെ ബിഒആർ സൊസൈറ്റിയിലെ ഹാഫിസ്​ സഈദിന്‍റെ വീടിന്​ അടുത്തുള്ള ​​പൊലീസ്​ പിക്കറ്റിന്​ സമീപത്തായിരുന്നു സ്​ഫോടനം.


പൊലീസ്​ പിക്കറ്റ് ഇല്ലായിരുന്നുവെങ്കിൽ 'ഒരു വലിയ നഷ്​ടം' ഉണ്ടാകുമായിരുന്നെന്ന്​ ഹാഫിസ്​ സഈദിന്‍റെ പേര്​ പരാമർശിക്കാതെ പഞ്ചാബ്​ പൊലീസ്​ മേധാവി ഇനാം ഗനി പറഞ്ഞു. 'ഇതൊരു ഭീകരാക്രമണം ആയിരുനനു. കാറിൽ വൻസ്​ഫോടകവസ്​തു ശേഖരം ആണ്​ ഉണ്ടായിരുന്നത്​. അവർ ലക്ഷ്യമിട്ടിരുന്ന ഉന്നതന്‍റെ വീടിന്​ സമീപം പൊലീസ്​ പിക്കറ്റ്​ ഉണ്ടായിരുന്നു. അക്രമികൾക്ക്​ ഈ പൊലീസ്​ പിക്കറ്റ്​ കടന്നുപോകാൻ​ സാധിച്ചില്ല. തീവ്രവാദ വിരുദ്ധ വിഭാഗം സംഭവം അന്വേഷിച്ച്​ വരികയാണ്​' -ഗനി പറഞ്ഞു.


പരിക്കേറ്റവരെ ജിന്ന ഹോസ്​പിറ്റലിൽ പ്രവേശിപ്പിച്ചു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്​. പരിക്കേറ്റവരിൽ പൊലീസുകാരുമുണ്ട്​. പ്രദേശത്തെ നിരവധി വീടുകൾക്കും കടകൾക്കും വാഹനങ്ങൾക്കും സ്​ഫോടനത്തിൽ നാശനഷ്​ടം സംഭവിച്ചു. ഒരു വീടിന്‍റെ മേൽക്കൂര പൂർണമായും തെറിച്ചുപോയി. ഹാഫിസ്​ സഈദ്​ വീട്ടിൽ ഉണ്ടെന്ന അഭ്യൂഹ​ത്തെ തുടർന്നാണ്​ സ്ഫോടനം ഉണ്ടായതെന്ന്​ കരുതപ്പെടുന്നു. തീവ്രവാദസംഘടനകൾക്ക്​ ധനസഹായം ഒരുക്കിയ കേസിൽ ലാഹോറിലെ ജയിലിൽ തടവിൽ കഴിയുകയാണ്​ 71കാരനായ സഈദ്​. 

Tags:    
News Summary - Car bomb blast outside Hafiz Saeed’s house kills 3 in Lahore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.