ഒരിഞ്ച്​ സ്ഥലം പോലും വിട്ടുനൽകില്ല; സൈന്യം സജ്ജമെന്ന്​ ചൈന

ന്യൂഡൽഹി: ലഡാക്കിലെ അതിർത്തി തർക്കങ്ങൾക്ക്​ കാരണം ഇന്ത്യയാണെന്ന ആരോപണവുമായി ചൈന. ഇന്ത്യക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചാണ്​ ചൈന രംഗത്തെത്തിയിരിക്കുന്നത്​. മോസ്​കോയിൽ പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്ങും ചൈനീസ്​ പ്രതിരോധമന്ത്രി വായ്​ ഫെങിയും തമ്മിൽ കൂടിക്കാഴ്​ച നടത്തിയതിന്​ പിന്നാലെയാണ്​ പരാമർശം.

ഒരിഞ്ച്​ സ്ഥലം പോലും ചൈന നഷ്​ടപ്പെടുത്തില്ല. രാജ്യത്തി​െൻറ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാനുള്ള ശേഷിയും ആത്​മവിശ്വാസവും ചൈനീസ്​ സൈന്യത്തിനുണ്ട്​. ഇപ്പോൾ നടക്കുന്ന സംഘർഷങ്ങൾക്ക്​ ഉത്തരവാദിയാരാണെന്നുള്ളത്​ വ്യക്​തമാണ്​. ഇന്ത്യയാണ്​ സംഘർഷങ്ങൾ സൃഷ്​ടിക്കുന്നതെന്നും ചൈന വ്യക്​തമാക്കി.

ലഡാക്കിൽ വീണ്ടും സംഘർഷം തുടങ്ങിയതിന്​ പിന്നാലെയാണ്​ ചൈനയുടെ പ്രസ്​താവന. അതേസമയം, ചൈന തൽസ്ഥിതി നില നിർത്തുന്നതിൽ നിന്ന്​ പിന്നാക്കം പോവുകയാണെന്നാണ്​ ഇന്ത്യയുടെ ആരോപണം. സമാധാനപരമായി അതിർത്തി തർക്കം പരിഹരിക്കണമെന്നാണ്​ ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാടെന്നും പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ വ്യക്​തമാക്കിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.