കാനഡയിൽ വളർന്നുവരുന്ന ഹിന്ദുഫോബിയ വേദനാജനകവും ഭയപ്പെടുത്തുന്നതും ആണെന്ന് കനേഡിയൻ എം.പി. കാനഡയിലെ ഇന്ത്യൻ വംശജനായ പാർലമെന്റ് അംഗം ചന്ദ്ര ആര്യയാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ബ്രാംപ്ടണിലെ പ്രമുഖ ഹിന്ദു ക്ഷേത്രമായ ഗൗരി ശങ്കർ മന്ദിർ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ നടത്തി നശിപ്പിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് എം.പി പാർലമെന്റിൽ പ്രതികരിച്ചത്. വിദ്വേഷ കുറ്റകൃത്യങ്ങൾ തടയുന്നതിന് കർശന നടപടി കൈക്കൊള്ളണമെന്നും എം.പി പാർലമെന്റിൽ ആവശ്യപ്പെട്ടു.
കാനഡയിൽ വർധിച്ചുവരുന്ന ഹിന്ദുഫോബിയയിൽ ഹിന്ദുക്കളായ കനേഡിയക്കാർ വളരെ വേദനിക്കുന്നതായി കനേഡിയൻ പാർലമെന്റിൽ ആര്യ പറഞ്ഞു. അപകടകരമായ പ്രവണതയാണിതെന്നും ഹിന്ദുക്കൾക്കെതിരെ വർദ്ധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.