ഫനൊംപെൻ (കംബോഡിയ): തായ്ലൻഡുമായി അതിർത്തി പങ്കിടുന്ന ഗ്രാമത്തിൽനിന്നും 250 കുടുംബങ്ങളെ മാറ്റിപാർപ്പിച്ച് കംബോഡിയ. ബുധനാഴ്ച ഇരു രാജ്യങ്ങൾക്കിടയിലുണ്ടായ വെടിവെപ്പിൽ ഒരു ഗ്രാമവാസി കൊല്ലപ്പെട്ടതിനെ തുടർന്നാണ് നടപടി. വെടിവെപ്പിൽ മൂന്നുപേർക്ക് പരിക്കേറ്റു. അതിർത്തിയിലെ മറ്റൊരു പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ തായ് സൈനികന് സ്ഫോടനത്തിൽ കാൽ നഷ്ടപ്പെട്ടതാണ് നിലവിലെ സംഘർഷത്തിന്റെ തുടക്കം.
സ്ഫോടനത്തിൽ കംബോഡിയയെ കുറ്റപ്പെടുത്തിയ തായ്ലൻഡ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച വെടിനിർത്തൽ നിബന്ധനകൾ താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള അതിർത്തി പ്രശ്നത്തെ തുടർന്ന് ജൂലൈ അവസാനമുണ്ടായ സംഘർഷത്തിൽ നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.