ലങ്കയിൽ ബസ് ചാർജ് പുതുക്കി, മിനിമം ചാർജ് ഇനി 38 രൂപ

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര പ്രശ്നങ്ങളും രൂക്ഷമായ ശ്രീലങ്കയിൽ ബസ് ചാർജ് നിരക്ക് പുനഃക്രമീകരിച്ചു. മിനിമം ചാർജ് 38 രൂപയാക്കി കുറച്ചതായി അധികൃതർ അറിയിച്ചു.

നാഷനൽ ട്രാൻസ്പോർട് കമീഷൻ 2.25 ശതമാനമാണ് ചാർജിൽ കുറവ് വരുത്തിയത്. നേരത്തേ 40 രൂപയായിരുന്നു മിനിമം ചാർജ്. നാഷനൽ ട്രാൻസ്പോർട് കമീഷൻ ഡയറക്ടർ ജനറൽ മിലൻ മിറാൻഡോ ആണ് ചാർജ് പുനഃക്രമീകരിച്ച വിവരം അറിയിച്ചത്. പുതുക്കിയ ചാർജ് ചൊവ്വാഴ്ച അർധരാത്രി മുതൽ നിലവിൽ വരും.

Tags:    
News Summary - Bus fares revised in Sri Lanka; New Minimum Fare Rs. 38/-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.