സൻആ: ഹൂതികളെ ലക്ഷ്യമിട്ട് യമനിൽ ആക്രമണം നടത്തി യു.എസിനു പിറകെ യു.കെയും. ആദ്യമായാണ് ലേബർ ഭരണകൂടത്തിന്റെ അനുമതിയോടെ അമേരിക്കക്കൊപ്പം സൈനിക നടപടിയിൽ ബ്രിട്ടനും ചേരുന്നത്. തലസ്ഥാനമായ സൻആയിൽനിന്ന് 24 കിലോമീറ്റർ പരിധിയിലെ നിരവധി കെട്ടിടങ്ങളാണ് ആർ.എ.എഫ് ടൈഫൂണുകൾ ലക്ഷ്യം വെച്ചത്.
ചെങ്കടലിലും ഏദൻ കടലിലും കപ്പലുകൾക്കു നേരെ ഉപയോഗിച്ച ഡ്രോണുകളുടെ നിർമാണം ഇവിടങ്ങളിലായിരുന്നെന്നാണ് ബ്രിട്ടീഷ് സർക്കാർ വിശദീകരണം. 2024 ജനുവരി -മേയ് മാസങ്ങളിൽ ബൈഡൻ സർക്കാർ നടത്തിയ ആക്രമണങ്ങളിൽ ബ്രിട്ടനും പങ്കാളിയായിരുന്നെങ്കിലും പിന്നീട് മാറിനിന്നു. ട്രംപ് ഭരണകൂടം മാർച്ച് 15ന് പ്രഖ്യാപിച്ച ഓപറേഷൻ റഫ് റൈഡറിൽ പങ്കാളിയായാണ് പുതിയ നീക്കം. പേവ് വേ നാല് മിസൈലുകളാണ് യമനിൽ ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ചത്.
യു.എസ് സേനയും ആക്രമണം തുടരുകയാണ്. ആഴ്ചകൾക്കിടെ ആയിരത്തിലേറെ കേന്ദ്രങ്ങളിൽ ഇതുവരെ യു.എസ് ആക്രമണം നടത്തിയിട്ടുണ്ട്. എണ്ണൂറിലേറെ പേർ മരിച്ചതായാണ് പ്രാഥമിക കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.