പാലാരിവട്ടം പാലം ഇങ്ങ് കേരളത്തിൽ മാത്രമല്ല, അങ്ങ് കോംഗോയിലുമുണ്ട്

മലയാളത്തിലെ എക്കാലത്തെയും രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകളിൽ ഒന്നാണ് പഞ്ചവടിപ്പാലം. രാഷ്ട്രീയക്കാരെയും അഴിമതിയെയും ഒക്കെ ഹാസ്യാത്മകമായി വിവരിക്കുന്ന ഒരു സിനിമയാണത്. പിന്നീട് സർക്കാർ നിർമാണങ്ങളിലെ അഴിമതിക്കെല്ലാം 'പഞ്ചവടിപ്പാലം മോഡൽ' എന്ന് പറഞ്ഞുതുടങ്ങി.

അടുത്തിടെയാണ് ആ സ്ഥാനത്ത് പാലാരിവട്ടം പാലം ഇടംപിടിച്ചത്. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് പണിത പാലത്തിന് ബലക്ഷയം സംഭവിച്ചതിനെ തുടർന്ന് എൽ.ഡി.എഫ് സർക്കാർ പൊളിച്ചുപണിതിരുന്നു. ഇതിന്റെ പേരിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ ഇബ്രാഹിംകുഞ്ഞ് ജയിലിൽ കിടക്കുകയും ചെയ്തു.

ഇപ്പോൾ പാലാരിവട്ടം പാലത്തെ വെല്ലുന്ന ഒരു പൊളി പാലം തകർന്നുവീഴുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അതും ഉദ്ഘാടന ദിവസം. ഡെമോക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് സംഭവം. ഉദ്യോഗസ്ഥരും അധികൃതരും വന്ന് പാലത്തിൽ കയറി ഉദ്ഘാടനം നിർവഹിക്കുന്നതിനിടെ പാലം പൊളിഞ്ഞുവീഴുകയായിരുന്നു. അൽജസീറയാണ് വീഡിയോ പങ്കു​വെച്ചത്.

Tags:    
News Summary - bridge collapsed whilst being opened by officials in the Democratic Republic of Congo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.