ഞരമ്പിൽ ചിത്രശലഭത്തിന്റെ അവശിഷ്ടം കുത്തിവെച്ചു; ബ്രസീലിൽ 14കാരന് ദാരുണാന്ത്യം, വൈറൽ ചലഞ്ച് ആണെന്ന് സംശയിച്ച് പൊലീസ്

മെൽബൺ: ബ്രസീലിൽ ഞരമ്പിൽ ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങൾ കുത്തിവെച്ചതി​നെ തുടർന്ന് ബ്രസീലിൽ കൗമാരക്കാരന് ദാരുണാന്ത്യം. സോഷ്യൽ മീഡിയ വൈറൽ ചലഞ്ച് ആണോ ഇതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 14 വയസുള്ള ഡേവി ന്യൂൺസ് മൊറേര ആണ് മരിച്ചത്. ചത്ത ശലഭത്തെ വെള്ളത്തിൽ കലർത്തി കാലിൽ കുത്തിവെക്കുകയായിരുന്നുവെന്ന് കുട്ടി ഡോക്ടർമാരോട് പറഞ്ഞിരുന്നു.

ശലഭത്തിന്റെ ഭാഗങ്ങൾ ശരീരത്തിലെത്തിയപ്പോഴുണ്ടായ അണുബാധയാകാം മരണകാരണമെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. കഠിനമായ വേദന അനുഭവപ്പെട്ട കുട്ടിയെ ഒരാഴ്ചയോളമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

കുട്ടിക്ക് എംബോളിസം(രക്തക്കുഴലുകളിലെ തടസ്സം), അണുബാധ അല്ലെങ്കിൽ അലർജി പ്രതിപ്രവർത്തനം എന്നിവ അനുഭവപ്പെട്ടിരിക്കാമെന്ന് ആശുപത്രിയിലെ ഒരു സ്പെഷ്യലിസ്റ്റ് വ്യക്തമാക്കി. കുട്ടി എങ്ങനെയാണ് ശലഭത്തെ ശരീരത്തിലേക്ക് കുത്തിവെച്ചതെന്നോ എത്രത്തോളം വലിപ്പമുണ്ടായിരുന്നു എന്നോ ഡോക്ടർമാർക്ക് വ്യക്തതയില്ല. ചിത്രശലഭത്തിന്റെ ശരീരത്തിലെ വിഷ വസ്തുക്കളാകാം അണുബാധക്ക് കാരണം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ കൃത്യമായ മരണകാരണം കണ്ടെത്താൻ സാധിക്കുകയുള്ളൂ.

Tags:    
News Summary - Brazilian teen dies after injecting butterfly into veins, cops suspect viral challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.