അഴിമതി ആരോപണം: കോവാക്​സിൻ ഇടപാട്​ റദ്ദാക്കി ബ്രസീൽ

ബ്രസീലിയ: പ്രസിഡന്‍റ്​ ജയിർ ബോൾസനാരോ ഉൾപ്പടെയുള്ളവർക്കെതിരെ അഴിമതി ആരോപണം ഉയർന്നതോടെ കോവാക്​സിൻ ഇടപാട്​ റദ്ദാക്കി ബ്രസീൽ. 324 മില്യൺ ഡോളറിന്​ 20 മില്യൺ വാക്​സിൻ വാങ്ങാനുള്ള തീരുമാനത്തിൽ നിന്നാണ്​ ബ്രസീൽ പിന്നാക്കം പോയത്​. ആരോഗ്യമന്ത്രി മാർസിലോ ക്വിറോഗയാണ്​ ഇക്കാര്യം അറിയിച്ചത്​.

അഴിമതി ആരോപണത്തിൽ അന്വേഷണമുണ്ടാവുമെന്ന്​ ഫെഡറൽ കംട്രോളർ ജനറൽ വാഗണർ റോസാരിയോ പറഞ്ഞു. പ്രാഥമിക നടപടിയായി ഇടപാട്​ റദ്ദാക്കിയിട്ടുണ്ട്​. പരാതിയിൽ വിശദീകരണം പരാതിക്കാരൻ നൽകിയിട്ടില്ല. ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചുവെന്നും റോസാരിയോ വ്യക്​തമാക്കി.

10 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരിയിലാണ്​ 20 മില്യൺ​ ഡോസ്​ കോവാക്​സിൻ ഭാരത്​ ബയോടെക്കിൽ നിന്ന്​ ഇറക്കുമതി ചെയ്യാൻ ബ്രസീൽ തീരുമാനിച്ചത്​. 

Tags:    
News Summary - Brazil to suspend Covaxin vaccine deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.