Photo Credit: swns

ഒരു വർഷത്തിലധികം ആശുപത്രിയിൽ; യു​.കെയിലെ ധീരനായ കോവിഡ്​ രോഗി മരണത്തിന്​ കീഴടങ്ങി

ലണ്ടൻ: 2020 മാർച്ച്​ 31നാണ്​ ജേസൺ കെൽക്ക്​ കോവിഡ്​ ചികിത്സക്കായി ലീസ്​സിലെ സെന്‍റ്​ ജെയിംസ്​ ആശുപത്രിയിലെത്തുന്നത്​.​ ആരോഗ്യ നില വഷളായതോടെ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവിതം. നടക്കാനും ഇരിക്കാനുമെല്ലാം കഴിയുമെങ്കിലും ചികിത്സ ഉപകരണങ്ങളുടെ സഹായം 24 മണിക്കൂറും വേണം. 14 മാസം ഉപകരണങ്ങളുടെ സഹായത്തോടെയാണ്​ ആശുപത്രി വാസവുമായി ജേസൺ കഴിഞ്ഞുകൂടിയത്​.

എന്നാൽ, കഴിഞ്ഞദിവസം 49 കാരനായ ഇദ്ദേഹം ആ ധീരമായ തീരുമാനം ഏറ്റെടുക്കുകയായിരുന്നു. ഇനി ഇതുപോലെ ജീവിക്കാൻ കഴിയ​ില്ലെന്ന്​ അദ്ദേഹം മനസിൽ ഉറപ്പിച്ചു. വെള്ളിയാഴ്​ച രാവിലെ ആശുപത്രി വാസം ഉ​േപക്ഷിച്ച്​ രോഗികളെ ​പരിചരിക്കുന്ന സ്​ഥലത്തേക്ക്​ മാറാൻ തീരുമാനിച്ചു. അതിനുമുമ്പ്​ മണിക്കൂറുകൾ കുടുംബവുമായി ചിലവഴിക്കുകയും ചെയ്​തു. എന്നാൽ ചികിത്സ അവസാനിപ്പി​ച്ചതോടെ അദ്ദേഹം മരണത്തിന്​ കീഴടങ്ങുകയായിരുന്നു.

ജേസൺ വളരെയധികം ജീവനുവേണ്ടി പോരാടി. ഇനിയും അദ്ദേഹത്തിന്​ അത്​ കഴിയില്ലെന്ന്​ മനസിലായതോടെ ചികിത്സ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന്​ ഭാര്യ സൂയ്​ കെൽക്ക്​ പറഞ്ഞു.


അദ്ദേഹത്തിന്​ അത്​ അനിവാര്യമായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ നിർബന്ധത്തിന്​ അനുസരിച്ചാണ്​ ചികിത്സ അവസാനിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

ടൈപ്പ്​ രണ്ട്​ പ്രമേഹവും ആസ്​തമ രോഗിയുമായിരുന്നു ജേസൺ. 2020 മാർച്ച്​ 31ന്​ ആ​ശുപത്രിയിലെത്തിയ ​അദ്ദേഹത്തെ മൂന്നുദിവസത്തിന്​ ശേഷം അത്യാഹിത വിഭാഗത്ത​ിലേക്ക്​ മാറ്റി. ഇതിനിടെ ശ്വാസകോശവും വൃക്കയും തകരാറിലായതോടെ ജീവനുവേണ്ടി പലതവണ അദ്ദേഹം പോരാട്ടം നടത്തി. കൂടാതെ വയറിലും അസ്വസ്​ഥതകൾ ഉടലെടുത്തിരുന്നു.


ഈ വർഷം മാർച്ചിൽ 15 ദിവസം അദ്ദേഹം വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ കഴിഞ്ഞിരുന്നു. മറ്റു യന്ത്രങ്ങളുടെ സഹാ​യത്തോടെ അദ്ദേഹം ബന്ധുക്കളുടെ കൂടെ ആശുപത്രിക്ക്​ പുറത്ത്​ സന്ദർശനങ്ങൾ പതിവാക്കുകയും ചെയ്​തിരുന്നു.

തുടർന്ന്​ മേയിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളാകുകയും വെന്‍റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്​തു. കഴിഞ്ഞ മൂന്നാഴ്ചയായി ജേസൺ മുഴുവൻ സമയവും വെൻറിലേറ്ററിന്‍റെ സഹായത്തോടെയാണ്​ കഴിഞ്ഞിരുന്നത്​. തുടർന്നാണ്​ എല്ലാം അവസാനിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചതും.

Tags:    
News Summary - Brave COVID sufferer who was in hospital for more than a year has died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.