അമേരിക്കയിലൊരു ബാലന്​ കാറു കഴുകിയപ്പോൾ 'ലോട്ടറി'; സത്യസന്ധതക്ക്​ വീണ്ടും 'ലോട്ടറി'

അമേരിക്കയിലെ ഇൻഡ്യാനയിലാണ്​ സംഭവം. ഒമ്പതു വയസുകാരനായ ലണ്ടൻ മെൽവിന്​ പെ​െട്ടാന്നൊരു ഉൾവിളി, വീട്ടിലെ കാർ 'ശരിക്കുമൊന്ന്​' കഴുകാം. കഴിഞ്ഞ വർഷം സെപ്​റ്റംബറിൽ വാങ്ങിയ ആ പഴയ കാർ ഇതിന്​ മു​െമ്പാന്നും കഴുകിയിട്ടില്ലാത്ത വിധം അടിമുടിയൊന്ന്​ കഴുകാൻ തന്നെ തീരുമാനിച്ചു.

​വൃത്തിയാക്കാൻ ​േഫ്ലാർ മാറ്റ്​ മാറ്റിയപ്പോഴാണ്​ ഒരു കടലാസു കവർ കാണുന്നത്​. തുറന്ന്​ നോക്കിയപ്പോൾ 5000 ഡോളർ (ഏകദേശം 3.6 ലക്ഷം രൂപ). ഞെട്ടി ​​േപായ മെൽവിൻ വിവരം പിതാവിനോട്​ പറഞ്ഞപ്പോൾ അദ്ദേഹവും കൈമലർത്തി. അവരുടെ ആ പഴയ കാറി​െൻറ മാറ്റിനടിയിൽ ആരാണ്​ ഇത്രയും വലിയ തുക കൊണ്ടുവെച്ചതെന്ന്​ എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല.

പക്ഷേ, അനർഹമായ ആ പണം തങ്ങൾക്കു ​വേണ്ട എന്നു തീരുമാനിച്ച അവർ അതി​െൻറ അവകാശികൾക്കായി അന്വേഷണം തുടങ്ങി. വേണമെന്നുവെച്ചാൽ എന്തിനും വഴിയു​ണ്ടെന്നാണല്ലോ. ഒടുവിൽ അവർ അവകാശികളെ ക​ണ്ടെത്തി. 2019 ൽ ആ കാർ ഉപയോഗിച്ച ഒരു കുടുംബം അതിൽ സുരക്ഷിതമായി വെച്ച്​ മറന്നു പോയ തുകയായിരുന്നു അത്​.

ഏതായും മറന്ന്​ തുക ഉടനെ വന്ന്​ കൈപറ്റണമെന്ന്​ ഒമ്പതുകാരൻ മെൽവിൻ​ അവരെ അറിയിച്ചു. പണം കൈപറ്റാൻ വരാമെന്നേറ്റ കുടുംബം ഒരു ഉപാധിയും മുന്നോട്ടു ​വെച്ചു. മെൽവി​െൻറ സത്യസന്ധതക്ക്​ തങ്ങളുടെ വകയായി 1000 ഡോളർ (ഏകദേശം 75000 രൂപ) സമ്മാനമായി സ്വീകരിക്കണമെന്നായിരുന്നു അവരുടെ ഏക ഉപാധി.

ഒരു വർഷം മുമ്പ് മറന്നുവെച്ച പണം ക​ണ്ടെത്തി തിരിച്ചു നൽകിയതിന്​ മെൽവിന്​ 1000 ഡോളർ സമ്മാനമായി നൽകിയാണ്​ ആ കുടുംബം മടങ്ങിയത്​. 

Tags:    
News Summary - boy find 5000 dollar while washing car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.