തോൽവിയെ തുടർന്ന് യു.എസിലേക്ക് പോയ ബൊൽസൊനാരോ ബ്രസീലിൽ തിരിച്ചെത്തി
ബ്രസീലിയ: തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് യു.എസിലേക്ക് പോയ മുൻ ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ രാജ്യത്ത് തിരിച്ചെത്തി. തീവ്ര വലതുപക്ഷ നേതാവായ അദ്ദേഹം മൂന്നുമാസത്തിന് ശേഷമാണ് സ്വന്തം രാജ്യത്തെത്തുന്നത്. ലുലു ഡ സിൽവ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് രണ്ടുദിവസം മുമ്പാണ് പരമ്പരാഗത സ്ഥാന കൈമാറ്റത്തിന് നിൽക്കാതെ ഡിസംബർ 30ന് അദ്ദേഹം അമേരിക്കയിലേക്ക് പോയത്.
ബ്രസീലിയയിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ അനുയായികൾ സ്വീകരിച്ചു. വൻ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരുന്നത്. താൻ പ്രതിപക്ഷത്തെ നയിക്കില്ലെന്ന് ഫ്ലോറിഡയിൽ വിമാനം കയറുംമുമ്പ് ബൊൽസൊനാരോ സി.എൻ.എൻ ടെലിവിഷനോട് പറഞ്ഞിരുന്നു. ജനുവരി എട്ടിന് അദ്ദേഹത്തിന്റെ അനുയായികൾ പാർലമെന്റ് കൈയേറിയ സംഭവത്തിൽ ബൊൽസൊനാരോക്ക് പങ്കുണ്ടോയെന്ന് അന്വേഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.