മസൂദ് അസ്ഹർ
മസൂദ് അസ്ഹറിന്റെ തലക്ക് 70 ലക്ഷം വിലയിട്ട് പാകിസ്താൻ
ഇസ്‍ലാമാബാദ്: ജെയ്ഷെ മുഹമ്മദ് ഭീകരനും അന്താാഷ്ട്ര കുറ്റവാളിയുമായ മസൂദ് അസ്ഹറിന്റെ തലയ്ക്കുള്ള ഇനാം വർധിപ്പിച്ച് പാകിസ്താൻ. പിടികൂടാൻ ആവശ്യമായ വിവരം നൽകുന്നവർക്ക് 70 ലക്ഷം പാകിസ്താനി രൂപ (24.09 ലക്ഷം ഇന്ത്യൻ രൂപ) ആയി ഇനാം വർധിപ്പിച്ചാണ് പാകിസ്താൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്.
എഫ്.ഐ.എയുടെ ഭീകര പട്ടികയായ റെഡ് ബുക്കിലും മസൂദ് അസ്ഹറിന്റെ പേരുണ്ട്. ജയ്ഷെ മുഹമ്മദ് സ്ഥാപകനായ മസൂദ് അസ്ഹർ ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങളുടെ ആസൂത്രകനും കൂടിയാണ്. 2001 പാർലമെന്റ് ആക്രമണം, 2008 മുംബൈ ഭീകരാക്രമണം, 2016 പഠാൻകോട്ട് ആക്രമണം, 2019ലെ പുൽവാമ ഭീകരാക്രമണം എന്നിവ ഉൾപ്പെടെ സംഭവങ്ങളിയെ കുറ്റവാളിയായ മസൂദ് അസഹറിന് പാകിസ്താൻ അഭയം നൽകുകയാണെന്നാണ് ഇന്ത്യയുടെ ആരോപണം.
എന്നാൽ, പാക്കിസ്താനിൽ ഇല്ലെന്നും അഫ്ഗാനിസ്ഥാനിലേക്ക് രക്ഷപ്പെട്ടുവെന്നുമാണ് 2021 മുതൽ ഇസ്‌ലാമാബാദ് അവകാശപ്പെടുന്നത്. അതേസമയം, ഭീകരപ്രവർത്തനങ്ങൾക്കുള്ള ധനസഹായം തടയുന്നത് ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ഏജൻസി എഫ്.എ.ടി.എഫിന്റെ പ്ലീനറി ഒക്ടോബറിൽ ചേരാനിരിക്കെ പാകിസ്താന്റെ നീക്കമാണിതെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.