സെൻട്രൽ മെഡിറ്ററേനിയൻ കടലിൽ ഒരു രക്ഷാപ്രവർത്തന ബോട്ടിൽ ഇരിക്കുന്ന അഭിയാർഥികൾ (ഫയൽ ചിത്രം - AFP)

തുനീഷ്യക്കും ഇറ്റലിക്കുമിടയിൽ അഭയാർഥികളുടെ ബോട്ട് മുങ്ങി രണ്ടു മരണം; 20ലേറെ പേരെ കാണാതായി

റോം: തുനീഷ്യക്കും ഇറ്റലിക്കുമിടയിൽ മെഡിറ്ററേനിയൻ കടലിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി രണ്ടു പേർ മരിച്ചു. 20ലേറെ പേരെ കാണാതായതായും ജർമ്മൻ എയ്ഡ് ഗ്രൂപ്പായ റെസ്‌ക്യുഷിപ്പ് അറിയിച്ചു. തങ്ങളുടെ ബോട്ടിൽ ഗർഭിണിയടക്കം 22 പേരെ രക്ഷിച്ച് ഇറ്റാലിയൻ ദ്വീപിൽ എത്തിച്ചതായും റെസ്‌ക്യുഷിപ്പ് എ.എഫ്.പിയോട് പറഞ്ഞു. റെസ്‌ക്യുഷിപ്പ് സംഘം സഹായത്തിനെത്തുമ്പോൾ ബോട്ട് മുങ്ങി രണ്ട് മണിക്കൂറോളമായി ആളുകൾ വെള്ളത്തിൽ കിടക്കുകയായിരുന്നു.

തുനീഷ്യയിലെ സ്ഫാക്സിൽനിന്നും യാത്ര തിരിച്ചവരാണ് അപകടത്തിൽപെട്ടത്. ബോട്ടിൽ 40 പേരുണ്ടായിരുന്നു.

മെഡിറ്ററേനിയൻ കടലിൽ കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങിയുണ്ടാകുന്ന ഏറ്റവും ഒടുവിലത്തെ ദുരന്തമാണിത്. ചെറിയ ബോട്ടുകളിലും മറ്റുമായി മെഡിറ്ററേനിയൻ കടക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടാകുന്ന അപകടങ്ങളിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്. വർഷത്തിന്റെ തുടക്കം മുതൽ 14,000-ത്തിലധികം കുടിയേറ്റക്കാർ ഇറ്റലിയിൽ എത്തിയിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. 

Tags:    
News Summary - boat sinks in Mediterranean Two migrants dead, 20 missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.