ബിൽ ഗേറ്റ്​സ്​

'ഒറ്റബുദ്ധി'യായിരുന്നോ എന്ന ചോദ്യത്തിന് ക്ലാസിലെ കോമാളിയായിരുന്നു താനെന്ന് ബിൽ ഗേറ്റ്സിന്റെ മറുപടി

ബിൽ ഗേറ്റ്സ് തന്റെ പുസ്തകമായ സോഴ്‌സ് കോഡിനെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ പ്രമോട്ട് ചെയ്തുവരികയാണ്. അതിനിടയിൽ ഇൻസ്റ്റഗ്രാം ഉപയോക്താക്കളുമായുള്ള ഒരു വെർച്വൽ ചോദ്യോത്തര സെഷനിൽ അദ്ദേഹം മറുപടി നൽകി. പിന്നീട് ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു.

കുട്ടിക്കാലത്ത് ബിൽ ഗേറ്റ്സ് കുട്ടിക്കാലത്ത് ഒറ്റബുദ്ധിയായിരു​ന്നോ(ചിന്തിക്കാതെ കാര്യങ്ങൾ ചെയ്യുന്ന ആൾ) എന്നായിരുന്നു ചോദ്യം. ക്ലാസിലെ കോമാളിയായിരുന്നു താനെന്നാണ് അതിന് ബിൽഗേറ്റ്സ് ഉത്തരം നൽകിയത്.

'ഒരുപാട് കാലം ക്ലാസിൽ ഞാനൊരു കോമാളിയായിരുന്നു. എന്നാൽ അതിലുപരി ആകാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാക്കാൻ എന്നെ സഹായിച്ച രണ്ട് അനുഭവങ്ങളുണ്ടായിരുന്നു' എന്ന് പറഞ്ഞ് അദ്ദേഹം തന്റെ ചിന്തയെയും ജീവിതത്തോടുള്ള കാഴ്ചപ്പാടിനെയും മാറ്റിമറിച്ച നിമിഷങ്ങൾ പങ്കുവെച്ചു.

'മോശം മാർക്ക് വാങ്ങിയ കുട്ടികളുമായായിരുന്നു പ്രോജക്ടുകൾ ചെയ്തിരുന്നത്. അവരെല്ലാം എന്നെ മണ്ടനായാണ് കരുതുന്നതെന്ന് അപ്പോൾ എനിക്ക് തോന്നി. ക്ലാസിൽ മികച്ച ഗ്രേഡുകൾ നേടുകയും വലിയ സ്വപ്നങ്ങൾ കാണുകയു ചെയ്യുന്ന കെന്റ് ഇവാൻസ് എന്റെ ഉറ്റ സുഹൃത്തായി മാറി. വലിയ സ്വപ്നങ്ങൾ കാണാനും ജീവിതത്തിൽ മുന്നേറാനും ഇവാൻ എന്നെയും പ്രേരിപ്പിച്ചു.'-ബിൽ ഗേറ്റ്സ് പറഞ്ഞു.

Tags:    
News Summary - Bill Gates shares he was the class clown on being asked if he was always a nerd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.