കോവിഡിനെ പ്രതിരോധിക്കാൻ പ്രത്യേക ടീം; തിങ്കളാഴ്​ച പ്രഖ്യാപിക്കുമെന്ന്​ ബൈഡൻ

വാഷിങ്​ടൺ: കോവിഡിനെ പ്രതിരോധിക്കാനായി പുതിയ ടീമിനെ നിയോഗിക്കുമെന്ന്​ നിയുക്​ത യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ. ശാസ്​ത്രജ്ഞരും വിദഗ്​ധരും ഉൾപ്പെടുന്ന ടീമിനെയാവും നിയോഗിക്കുക. തിങ്കളാഴ്​ച ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്​ പു​റമേ കോവിഡിനെ പ്രതിരോധിക്കാനായുള്ള നടപടികളും അദ്ദേഹം പ്രഖ്യാപിച്ചു. ജനങ്ങളുടെ വ്യക്​തിഗത സംരക്ഷണത്തിനുള്ള ഉപകരണങ്ങൾക്കായി കൂടുതൽപണം മുടക്കുമെന്നും ചെറുകിട സംരഭകരെ സംരക്ഷിക്കാനുള്ള നടപടികളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്​ പ്രതിരോധത്തിന്​ ഊന്നൽ നൽകുന്നതായിരിക്കും സ്വീകരിക്കുക. യു.എസ്​ സമ്പദ്​വ്യവസ്ഥയെ ശരിയാക്കുകയല്ല പുനഃസ്ഥാപിക്കുകയാണ്​ ചെയ്യുകയെന്നും ബൈഡൻ വ്യക്​തമാക്കി. 

Tags:    
News Summary - biden to unveil COVID-19 panel Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.