വാഷിങ്ടൺ: മുസ്ലിം രാജ്യങ്ങൾക്ക് യാത്ര വിലക്ക് ഉൾപ്പെടെയുള്ള പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വിവാദ ഉത്തരവുകൾ ഒന്നൊന്നായി പൊളിച്ചെഴുതിയായിരിക്കും നിയുക്ത പ്രസിഡൻറ് ജോ ബൈഡെൻറ അധികാരാരോഹണമെന്ന് റിപ്പോർട്ട്.
ജനുവരി 20ന് യു.എസിെൻറ 46ാമത് പ്രസിഡൻറായി അധികാരമേറ്റയുടൻ എക്സിക്യൂട്ടിവ് ഉത്തരവിലൂടെ യാത്രവിലക്ക് മരവിപ്പിക്കുക, പാരിസ് കരാറിൽ യു.എസിെൻറ അംഗത്വം പുനഃസ്ഥാപിക്കുക തുടങ്ങിയ നടപടികൾക്കായിരിക്കും ബൈഡൻ മുൻകൈയെടുക്കുകയെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിർത്തിയിൽ ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങളെ കുടുംബങ്ങളോട് കൂട്ടിച്ചേർക്കാനും നടപടിയെടുക്കും. കോവിഡിനെ തുരത്താൻ മാസ്ക് ധരിക്കൽ രാജ്യത്ത് നിർബന്ധമാക്കും.
അതോടൊപ്പം കോവിഡിൽ തകർന്ന രാജ്യത്തെ സമ്പദ്വ്യവസ്ഥയെ രക്ഷിക്കാൻ 1.9 ട്രില്യൺ ഡോളറിെൻറ സാമ്പത്തിക പാക്കേജും പാസാക്കും. അധികാരമേറ്റ് 100 ദിവസത്തിനകം 10 കോടി ജനങ്ങൾക്ക് കോവിഡ് വാക്സിൻ നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ചയാണ് ബൈഡെൻറ സ്ഥാനാരോഹണം.
സ്ഥാനാരോഹണത്തോടനുബന്ധിച്ച് കലാപസാധ്യതകൾ മുന്നിൽക്കണ്ട് രാജ്യത്ത് വൻസുരക്ഷയാണ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.