ട്രംപിന്റെ രഹസ്യങ്ങളെല്ലാം വൈകാതെ പരസ്യമാകും, രേഖകൾ കൈമാറാൻ ബൈഡന്റെ അനുമതി

വൈറ്റ് ഹൗസ് കലാപം അടക്കമുള്ള യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ബന്ധപ്പെട്ട രഹസ്യങ്ങളെല്ലാം ഇനി ലോകത്തിനുമുന്നിൽ പരസ്യമാകും.

ഡൊണൾഡ് ട്രംപ് രഹസ്യരേഖകളായി നിലനിർത്താൻ ആഗ്രഹിച്ചിരുന്നതെല്ലാം ഇതോടെ പുറത്താകും എന്ന് ഉറപ്പായി. 2021 ജനുവരി ആറിനു നടന്ന ക്യാപ്പിറ്റൽ ഹിൽ കലാപം അന്വേഷിക്കുന്ന സഭാസമിതിക്ക് ഈ രേഖകൾ കൈമാറാൻ പ്രസിഡന്റ് ജോ ബൈഡൻ അനുവദിച്ചതോടെയാണ് കാര്യങ്ങൾ പുറംലോകം അറിയാൻ വഴിയൊരുങ്ങുന്നത്. സ്ഥാനമൊഴിയാൻ മടിച്ച ട്രംപ് ഓഫിസിൽ തന്നെ തുടർന്ന അന്നത്തെ വിവരങ്ങൾ പുറത്തുവരും. അന്നു വൈറ്റ്ഹൗസ് സന്ദർശിച്ചവരുടെ വിവരം അടക്കമുള്ള കാര്യങ്ങളാണു പുറത്തുവരുക. റാലി നടത്തിയവരും വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥരും തമ്മിൽ ബന്ധപ്പെട്ടതെങ്ങനെ, റാലിയുടെ സംഘാടകർ പണം സമാഹരിച്ചതെങ്ങനെ തുടങ്ങിയ വിവരങ്ങളും സഭാസമിതിയുടെ അന്വേഷണത്തിലാണ്. ഈ വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകും.

ട്രംപ് സ്വകാര്യമായി സൂക്ഷിക്കാൻ പരിശ്രമിച്ച പ്രസിഡൻഷ്യൽ രേഖകൾ ഉൾപ്പെടെ, നാഷനൽ ആർക്കൈവ്‌സിൽ നിന്ന് ഒരു ശേഖരം സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കലാപം നടന്ന ദിവസം വൈറ്റ് ഹൗസിൽ പ്രവേശിക്കാൻ അനുവദിച്ച വ്യക്തികളുടെ അപ്പോയിന്റ്മെന്റ് വിവരങ്ങൾ കാണിക്കുന്ന സന്ദർശക രേഖകളാണ് പ്രധാനമായും സമിതി ആവശ്യ​​പ്പെട്ടിട്ടുള്ളത്. 

Tags:    
News Summary - Biden orders release of Trump White House logs to Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.