ഇസ്രായേൽ പൗരൻമാർക്ക് വിസയില്ലാതെ യു.എസിലെത്താം; നടപടികളുമായി ബൈഡൻ ഭരണകൂടം

വാഷിങ്ടൺ: ഇസ്രായേൽ പൗരൻമാർക്ക് ഇനി വിസയില്ലാതെ യു.എസിലേക്ക് എത്താം. 90 ദിവസം വരെയാണ് ഇത്തരത്തിൽ യു.എസിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാവുക. നേരത്തെ നവംബർ 30 മുതൽ പുതിയ സംവിധാനം ആരംഭിക്കുമെന്നാണ് യു.എസ് അറിയിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ ഇത് നേരത്തെ ആക്കുകയായിരുന്നു.

ഇതോടെ പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇസ്രായേൽ പൗരൻമാർക്ക് യു.എസിലെത്താനാവുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. യു.എസിലേക്ക് വരാൻ വിസ വേണ്ടാത്ത രാജ്യങ്ങളിൽ ഇസ്രായേലിനെയും ഉൾപ്പെടുത്താൻ യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി ആൻഡ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നേരത്തെ തീരുമാനിച്ചിരുന്നു.

40 ഓളം രാജ്യങ്ങളിലെ പൗരൻമാർക്കാണ് യു.എസിലേക്ക് വിസയില്ലാതെ പ്രവേശിക്കാൻ അനുമതിയുള്ളത്. ഇതിലാണ് ഇസ്രായേലിനെയും ഉൾപ്പെടുത്തിയത്. ഇസ്രായേൽ പൗരൻമാർക്ക് നവംബർ 30 മുതൽ പുതിയ സംവിധാനത്തിനായി അപേക്ഷ നൽകാമെന്നാണ് അറിയിപ്പ്.

ബയോമെട്രിക് പാസ്​പോർട്ടുള്ള ഇസ്രായേൽ പൗരൻമാർക്കാണ് അപേക്ഷിക്കാനാവുക. 90 ദിവസത്തിലധികം അവർ രാജ്യത്ത് തങ്ങരുതെന്നും ചട്ടമുണ്ട്. 21 ഡോളറാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഫീസ്. അതേസമയം, ഇസ്രായേൽ പൗരൻമാർക്ക് വിസയില്ലാതെ യു.എസിലേക്ക് പ്രവേശനം അനുവദിക്കുന്നതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

Tags:    
News Summary - Biden Moves Up Program Allowing Israelis to Travel to U.S. Without a Visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.