ബൈഡനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി; കമലക്കും അഭിനന്ദനം

ന്യൂഡൽഹി: നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് വിജയത്തിൽ ജോ ബൈഡനെയും കമലഹാരിസിനെയും മോദി അഭിനന്ദിച്ചു. കോവിഡ് അടക്കം നിരവധി വിഷയങ്ങൾ ബൈഡനുമായി മോദി സംസാരിച്ചു.

ഇന്ത്യ-അമേരിക്ക സഹകരണം ശക്തമായി തുടരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കോവിഡ് പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, മേഖലാതല സഹകരണം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്തതായും പ്രധാനമന്ത്രി അറിയിച്ചു.

ഇതാദ്യമായാണ് അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ ഇന്ത്യ പ്രതികരിക്കുന്നത്. കമല ഹാരിസിന്‍റെ വിജയം ഇന്ത്യൻ സമൂഹത്തിന് അഭിമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ ഉറ്റ സുഹൃത്തായി അറിയപ്പെടുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.