വീണ്ടും നാക്കുപിഴ; കിം ജോങ് ഉന്നിനെ ദക്ഷിണ കൊറിയൻ പ്രസിഡന്റാക്കി ബൈഡൻ

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ​ജോ ബൈഡന് നാക്കുപിഴ പുത്തരിയല്ല. ഇപ്പോൾ ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിനെ ദക്ഷിണകൊറിയൻ പ്രസിഡൻറാക്കിയിരിക്കുകയാണ് 81 വയസുള്ള ജോ ബൈഡൻ.

സ്വകാര്യ സ്ഥാപനത്തി​ന്റെ ഫണ്ട് റെയ്സിങ് പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ബൈഡന് നാക്കുപിഴച്ചത്. സംസാരത്തിനിടെ എതിരാളിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെതിരെ ബൈഡൻ ആഞ്ഞടിച്ചു. റിപ്പബ്ലിക്കൻ ഭരണകാലത്താണ് കിം ജോങ് ഉന്നിന് ട്രംപ് ​പ്രണയ ​ലേഖനമെഴുതിയതും വൈറ്റ്ഹൗസിൽ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്നും ബൈഡൻ പറഞ്ഞു.

കിം ജോങ് ഉന്നിനെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് എന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്. ഇന്ത്യൻ-അമേരിക്കൻ ശതകോടീശ്വരൻ വിനോദ് ഖോസ്‌ലയുടെ സിലിക്കൺ വാലിയിലെ വസതിയിൽ വെച്ചായിരുന്നു ധനസമാഹരണം. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ബൈഡൻ1.5 മില്യൺ ഡോളർ സമാഹരിച്ചതായി റിപ്പോർട്ടുണ്ട്.

Tags:    
News Summary - Biden Calls Kim Jong Un President Of South Korea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.