സ്വയം രാജിവെച്ചില്ലെങ്കിൽ പുറത്താക്കും; ട്രംപ്​ നിയമിച്ച ഉദ്യോഗസ്ഥരോട്​ ബൈഡൻ ഭരണകൂടം

വാഷിങ്​ടൺ: മുൻ യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​ നിയമിച്ച്​ ഉദ്യോഗസ്ഥരോട്​ രാജിവെക്കാൻ നിർദേശിച്ച്​ ബൈഡൻ ഭരണകൂടം. മിലിറ്ററി സർവീസ്​ അക്കാദമിയിലെ ഉപദേശക സമിതിയിലുള്ള ഉദ്യോഗസ്ഥർക്കാണ്​ അന്ത്യശാസനം നൽകിയത്​. രാജി​വെച്ചില്ലെങ്കിൽ ഇവരെ പുറത്താക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്​.

മുൻ വൈറ്റ്​ഹൗസ്​ പ്രസ്​ സെക്രട്ടറി സീൻ സ്​പെസർ, സീനിയർ കൗൺസിലർ കെല്ലാനെ കോൺവേ, ​മുൻ സുരക്ഷ ഉപദേഷ്​ടാവ്​ എച്ച്​.ആർ. മക്​മാസ്റ്റർ എന്നിവരോടാണ്​ രാജിവെക്കാൻ നിർദേശിച്ചത്​. നേവൽ അക്കാദമി, എയർഫോഴ്​സ്​ അക്കാദമി, വെസ്റ്റ്​ പോയിന്‍റ്​ എന്നിവിടങ്ങളിലെ ഉപേദശക സമിതികളിലാണ്​ ഇവർ പ്രവർത്തിച്ചിരുന്നത്​.

ഇത്തരമൊരു അഭ്യർഥന ഇവരോട്​ നടത്തിയതായി വൈറ്റ്​ ഹൗസ്​ പ്രസ്​ സെക്രട്ടറി ജെൻ പസ്​കി സ്ഥിരീകരിച്ചു. നിലവിൽ വിവിധ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ അതിനർഹരാണോയെന്ന്​ പരിശോധിക്കാനുള്ള അവസരം മറ്റുള്ളവർക്ക്​ നൽകുകയാണ്​. കേവലം എതെങ്കിലുമൊരു പാർട്ടിയുടെ രജിസ്​ട്രേഷനല്ല വിവിധ സ്ഥാനങ്ങളിൽ വഹിക്കുന്നതിനുള്ള യോഗ്യതയെന്നാണ്​ പ്രസിഡന്‍റ്​ കാണുന്നതെന്നും ​ പ്രസ്​ സെക്രട്ടറി പറഞ്ഞു.

Tags:    
News Summary - Biden administration tells ex-Trump officials to resign from military academy advisory boards or be dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.