ധാക്ക: 2026 ഏപ്രിൽ പകുതിയോടെ തെരഞ്ഞെടുപ്പുണ്ടാകുമെന്ന് ബംഗ്ലാദേശ് ഇടക്കാല ഗവൺമെന്റ് വെള്ളിയാഴ്ച് അറിയിച്ചു. ഭരണ രംഗത്ത് അഴിച്ചു പണികൾ വന്ന ശേഷം നാഷണൽ സിറ്റിസൺ പാർട്ടി തെരഞ്ഞെടുപ്പിനായി നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. 2024ൽ ഷെയ്ഖ് ഹസീനയ്ക്ക് അധികാരം നഷ്ടമായതിനു ശേഷം ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ മാറ്റം കൊണ്ടുവരാൻ ഈ തെരഞ്ഞെടുപ്പിനു കഴിയുമെന്നാണ് കരുതുന്നത്.
ഒന്നര വർഷത്തിനുള്ളിൽ രാജ്യത്ത് യഥാർഥ പ്രാതിനിധ്യ പാർലമന്റെ് നിലവിൽ വരുമെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിൻറെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസ് പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പ് കേവലം സമാധാനം തിരിച്ച് പിടിക്കാൻ മാത്രമുള്ളതല്ലെന്നും പുതിയ ബംഗ്ലാദേശിനെ നിർമിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ തെരഞ്ഞെടുപ്പിൽ അറിയപ്പെടുന്ന പാർട്ടികൾ മാത്രമേ ഉണ്ടാകൂ. അവർക്ക് അവരുടേതായ ചിഹ്നങ്ങൾ ഉണ്ടാകും. എന്നാൽ ചിഹ്നങ്ങൾക്കു പിന്നിലെ സ്ഥാനാർഥി ആരാണെന്നും പുതിയ ബംഗ്ലാദേശ് കെട്ടി ഉയർത്താൻ അവർക്ക് കഴിയുമോ എന്നുമൊക്കെ വോട്ടർ തീരുമാനിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.