ശൈഖ് ഹസീനയായി വേഷമിട്ട നടി ബംഗ്ലാദേശിൽ വധശ്രമക്കേസിൽ അറസ്റ്റിൽ

ധാക്ക: ശൈഖ് ഹസീനയായി വേഷമിട്ട നടി വധശ്രമക്കേസിൽ ബംഗ്ലാദേശിൽ അറസ്റ്റിലായി. ‘മുജീബ് - ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന സിനിമയിൽ ശൈഖ് ഹസീനയായി വേഷമിട്ട നടി നുസ്രാത് ഫരിയയാണ് അറസ്റ്റിലായത്. തായ്‌ലന്‍ഡിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് 31 കാരിയായ നടി അറസ്റ്റിലായത്.

2024 ജൂലൈയിൽ ശൈഖ് ഹസീനക്കെതിരായ പ്രക്ഷോഭത്തിൽ വധശ്രമവുമായി ബന്ധപ്പെട്ട കേസാണ് നടിക്കെതിരെയുള്ളത്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

2023-ൽ പുറത്തിറങ്ങിയ പ്രസ്തുത ചിത്രത്തിലൂടെ നടിക്ക് ഏറെ അംഗീകാരങ്ങൾ ലഭിച്ചിരുന്നു. ബംഗ്ലാദേശിന്‍റെയും ഇന്ത്യയുടെയും സംയുക്ത സംരംഭമായ ഈ ചിത്രം അന്തരിച്ച പ്രശസ്ത സംവിധായകൻ ശ്യാം ബെനഗലാണ് സംവിധാനം ചെയ്തത്.

Tags:    
News Summary - Bangladeshi Actor Nusraat Faria Who Played Sheikh Hasina Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.