Posted On
date_range Updated On
date_range ബംഗ്ലാദേശ് കൂടുതൽ റോഹിങ്ക്യകളെ പുതിയ ദ്വീപിലേക്കയച്ചു
ധാക്ക: ഭാസൻ ചാർ ദ്വീപിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് കൂടുതൽ റോഹിങ്ക്യൻ അഭയാർഥികളെ ബംഗ്ലാദേശ് അയച്ചു. ഡിസംബറിൽ ആരംഭിച്ച പുനരധിവാസ പദ്ധതി പ്രകാരം നാലാമത്തെ സംഘത്തെയാണ് ദ്വീപിലേക്കയച്ചത്. ഏഴായിരത്തിലേറെ പേരാണ് സംഘത്തിലുണ്ടായിരുന്നത്.
ലോകത്തിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ കോക്സ് ബസാറിൽ കഴിയുന്ന 10 ലക്ഷം റോഹിങ്ക്യകളിലെ ഒരു ലക്ഷം പേരെയാണ് ഇവിടേക്ക് മാറ്റുന്നത്. ബംഗാൾ കടലിൽ ഹിമാലയത്തിൽനിന്നുള്ള എക്കൽ മണ്ണ് അടിഞ്ഞുകൂടി 2006ൽ രൂപപ്പെട്ട ഭാസൻ ചാർ ദ്വീപിലേക്ക് അഭയാർഥികളെ മാറ്റുന്നതിൽ മനുഷ്യാവകാശ സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.