പ്രണബ് മുഖർജിക്ക് ബംഗ്ലാദേശ് പാർലമെന്‍റിന്‍റെ അനുശോചനം

ധാക്ക: അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിക്ക് ബംഗ്ലാദേശ് പാർലമെന്‍റിന്‍റെ അനുശോചനം. ഇന്ത്യൻ മുൻ രാഷ്ട്രപതിയുടെ നിര്യാണത്തിൽ അനുശോചിച്ചുള്ള പ്രമേയം ഐക്യകണ്ഠേന പാർലമെന്‍റ് പാസാക്കി. പ്രമേയത്തിൽ 'യഥാർഥ രാജ്യസ്നേഹി' എന്നാണ് മുഖർജിയെ വിശേഷിപ്പിച്ചത്.

മഹാനായ നേതാവിനെ ബംഗ്ലാദേശിലെ ജനങ്ങൾ എല്ലായ്പ്പോഴും ഒാർമ്മിക്കും. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും പൗരന്മാരുടെ അഭ്യുതാകാംഷിയായിരുന്നു അദ്ദേഹം. യഥാർഥ രാജ്യസ്നേഹിയാണ് പ്രണബ് എന്നും ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തു.

ആഗസ്റ്റ് 31നായിരുന്നു പ്രണബ്​ കുമാർ മുഖർജിയുടെ അന്ത്യം. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ആരോഗ്യനില ഗുരുതരമായ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനിടെ, കോവിഡ് പരിശോധന പോസിറ്റീവ് ആയതിനെ തുടർന്ന് പ്രണബിന്‍റെ നില വഷളാവുകയും വെന്‍റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.