ധാക്ക: യു.എസ് ബ്ലോഗറെ കൊലപ്പെടുത്തിയ കേസിൽ ബംഗ്ലാദേശ് കോടതി അൻസാർ ഉല്ല ബംഗ്ല എന്ന തീവ്രവാദസംഘടനയിലെ അഞ്ചു പേർക്ക് വധശിക്ഷ വിധിച്ചു.
ബംഗ്ലാദേശിൽ ജനിച്ച് യു.എസ് പൗരത്വം നേടിയ അവിജിത് റോയിയെയാണ് ആറുവർഷം മുമ്പ് വെട്ടിക്കൊന്നത്. ഭാര്യക്കൊപ്പം ധാക്കയിലെ പുസ്തകമേളയിൽ പങ്കെടുത്ത് മടങ്ങുേമ്പാഴായിരുന്നു സംഭവം. ഭാര്യയെയും വെട്ടിപ്പരിക്കേൽപിച്ചിരുന്നു. ആക്രമണത്തിൽ പങ്കാളിയായ ഒരാളെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. അൽഖാഇദയുമായി ബന്ധമുള്ള സംഘടനയാണ് അൽസാർ ഉല്ല ബംഗ്ല.
കൊലപാതകത്തിെൻറ സൂത്രധാരനെന്ന് കരുതുന്ന സെയ്ദ് സിയാഉൽ ഹഖ് ഉൾപ്പെടെ അഞ്ചുപേർക്കാണ് വധശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.