Posted On
date_range Updated On
date_range ക്രിസ്റ്റ്യാനോയുടെ കുഞ്ഞ് മരിച്ചു; ഒരു രക്ഷിതാവ് അനുഭവിക്കാവുന്ന കടുത്ത വേദനയെന്ന് താരം
ലണ്ടൻ: തന്റെ ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ച് ക്രിസ്റ്റ്യാനോ. പങ്കാളി ജോർജിന റോഡ്രിഗസും ക്രിസ്റ്റ്യാനോയും സംയുക്തമായി സമൂഹമാധ്യമം വഴിയാണ് വിവരം പുറത്തുവിട്ടത്.
ഇരട്ടകളായ ആൺകുഞ്ഞിനും പെൺകുഞ്ഞിനുമാണ് ജോർജിന ജന്മംനൽകിയത്. ഇതിൽ ആൺകുഞ്ഞാണ് മരിച്ചത്. നേരത്തേ നാലു മക്കളുടെ പിതാവാണ് ക്രിസ്റ്റ്യാനോ.
ഏതൊരു രക്ഷിതാവിനും അനുഭവിക്കാവുന്ന ഏറ്റവും കടുത്ത വേദനയാണിതെന്ന് ക്രിസ്റ്റ്യാനോ പ്രതികരിച്ചു. ഇരട്ടകുഞ്ഞുങ്ങളിൽ അവശേഷിക്കുന്ന പെൺകുഞ്ഞിനെ കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ഈ നിമിഷത്തെ അതിജീവിക്കാനുള്ള കരുത്ത് തങ്ങൾക്ക് നൽകുന്നതെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടികാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.