വെള്ള കങ്കാരുവിനെ കണ്ടിട്ടുണ്ടോ? വൈറലായി ആസ്ട്രേലിയൻ യുവതി പകർത്തിയ അപൂർവ ചിത്രം

പ്രകൃതി എന്നും മനുഷ്യനെ രസിപ്പിക്കാനായി പലതരം അദ്ഭുതങ്ങൾ കരുതിവെക്കാറുണ്ട്. സാറ ക്വിനോണിന്‍റെ ജീവിതത്തിലും അത്തരത്തിലൊന്നാണ് സംഭവിച്ചത്. വളരെ യാദൃശ്ചികമായാണ് ആൽബിനോ കങ്കാരുവിനെ നേരിട്ട് കാണാൻ ചിത്രം പകർത്താനുമുള്ള സൗഭാഗ്യം സാറക്ക് ലഭിച്ചത്.

ക്വീൻസ് ലാൻഡിൽ വെച്ച് ആസ്ട്രേലിയൻ യുവതി സാറ കിനോൺ പകർത്തിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഭർത്താവുമൊത്ത് പുറത്തിറങ്ങിയപ്പോഴാണ് കാട്ടുപൊന്തയിലേക്ക് ചാടി ചാടിപ്പോകുന്ന വെള്ള കങ്കാരുവിനെ കണ്ടത്. എന്‍റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയാത്ത നിമിഷമായിരുന്നു അത്. ഒരു വെള്ള നിറമുള്ള പേപ്പർ ആ ജീവിയുടെ അടുത്ത് വെക്കുകയാണെങ്കിൽ അതിനേക്കാൾ വെളുത്തിരിക്കും കങ്കാരു. - സാറ ഫേസ്ബുക്കിൽ എഴുതി.

സാറയുടെ ചിത്രം പല മാധ്യമങ്ങളും പങ്കുവെച്ചിട്ടുണ്ട്. 

Tags:    
News Summary - Australian woman spots rare white kangaroo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.