ബുർഖ ധരിച്ച് സെനറ്റിലെത്തിയ ആസ്ട്രേലിയൻ സെനറ്റർക്ക് സസ്​പെൻഷൻ

സിഡ്നി: പ്രതിഷേധത്തിന്റെ ഭാഗമായി ബുർഖ ധരിച്ച് സെനറ്റിലെത്തിയ ആസ്ട്രേലിയൻ സെനറ്റർക്ക് സസ്​പെൻഷൻ. ആസ്ട്രേലിയൻ സെനറ്റർ പോളിൻ ഹാൻസനെയാണ് ഏഴു ദിവസത്തെ സെനറ്റ്സിറ്റിങ്ങിൽ നിന്ന് സസ്​പെൻഷന്റ് ചെയ്തത്.

രാജ്യത്ത് പൊതു ഇടങ്ങളിൽ ബുർഖയും മറ്റ് മുഖം മറയ്ക്കുന്ന വസ്​ത്രങ്ങളും നിരോധിക്കണം എന്ന ആവശ്യം ഉയർത്തി ഇവർ പാർലമെന്റിൽ ബിൽ അവതരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പാർലമെന്റ് അനുമതി നൽകിയില്ല. ഇതിൽ പ്രതിഷേധിച്ചാണ് സെനറ്റർ ബുർഖ ധരിച്ച് പ്രതിഷേധ സൂചകമായി പാർലമെന്റിലെ സെനറ്റ് യോഗത്തിൽ പ​ങ്കെടുത്തത്.

71കാരിയായ പോളിൻ ഹാൻസൻ മുസ്ലിംവിരുദ്ധ- കുടിയേറ്റവിരുദ്ധ വൺനേഷൻ മൈനർ പാർട്ടിയുടെ പാർലമെന്റംഗമാണ്.

പാർലമെന്റിനെ അധിക്ഷേപിക്കുന്ന ഇവരുടെ നടപടിയിൽ ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഇവർ അതിന് തയ്യാറായില്ല. അതിനാലാണ് സസ്​പെന്റ് ചെയ്ത് സെനറ്റ് നടപടിയെടുത്തത്.

ഇവരുടെ നടപടിയിൽ മുസ്‍ലിം സെനറ്റംഗങ്ങൾ പ്രതിഷേധമുയർത്തി. സെനറ്ററുടെ വിദ്വേഷപരമായ പ്രകടനം വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രി പെനി വോങ് പറഞ്ഞു.

2017ലും ഇവർ സമാനമായ ആവശ്യമുയർത്തി ഇതേ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ അന്ന് നടപടി നേരിട്ടിരുന്നില്ല. 

Tags:    
News Summary - Australian senator suspended for wearing burqa in Senate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.