കാന്‍ബറ: കറിയില്‍ വിഷക്കൂൺ ചേര്‍ത്ത് ഭര്‍ത്താവിന്റെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിൽ സ്ത്രീ കുറ്റക്കാരിയെന്ന് ആസ്‌ട്രേലിയന്‍ സുപ്രീം കോടതി. ബന്ധുക്കളെ വിരുന്നിന് ക്ഷണിച്ച് മാരക വിഷമുള്ള കുണ്‍ ചേര്‍ത്ത വിഭവം നല്‍കിയാണ് എറിന്‍ പാറ്റേഴ്‌സണ്‍ കൊലപാതകങ്ങള്‍ നടത്തിയത്. ഭക്ഷണം കഴിച്ച് ഭര്‍ത്താവിന്റെ മാതാപിതാക്കളായ ഡോണ്‍, ഗെയില്‍ പാറ്റേഴ്‌സണ്‍, ഗെയിലിന്റെ സഹോദരി ഹീതര്‍ വില്‍ക്കിന്‍സണ്‍ എന്നിവരാണ് മരിച്ചത്.
ഹീതറിന്റെ ഭര്‍ത്താവ് ഇയാന്‍ വില്‍ക്കിന്‍സണും വിഷ ബാധയേറ്റെങ്കിലും നീണ്ട ചികിത്സക്ക് ഒടുവിൽ മരണത്തെ അതിജീവിച്ചു. അതിവിദഗ്ധമായാണ് എറിൻ കൂട്ടക്കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് കോടതി അഭിപ്രായപ്പെട്ടു. മൂന്നുവർഷം മുൻപാണ് സംഭവം നടന്നത്.
ഒമ്പത് ആഴ്ച നീണ്ടുനിന്ന വിചാരണയും ആറ് ദിവസത്തെ കൂടിയാലോചനകള്‍ക്കും ശേഷമാണ് വിധി പറഞ്ഞത്. മൂന്ന് പേരെ കൊലപ്പെടുത്തിയതിനും ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് കേസ്. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.
ലിയോങ്കാതയിലുള്ള പാറ്റേഴ്‌സന്റെ വീട്ടില്‍ സംഘടിപ്പിച്ച വിരുന്നില്‍ ലോകത്തിലെ ഏറ്റവും മാരകമായ ഫംഗസുകള്‍ അടങ്ങിയ ഡെത്ത് ക്യാപ് കൂണുകള്‍ ഓർഡർ ചെയ്ത് വരുത്തിയാണ് വിഭവങ്ങള്‍ തയാറാക്കിയത്. ഇക്കാര്യം വിദഗ്ധ പരിശോധനയിലും വ്യക്തമായിട്ടുണ്ട്. മധുരവും സുഗന്ധവുമുള്ള കൂണുകളാണിത്. എന്നാല്‍ കരളിനെയും വൃക്കകളെയും നശിപ്പിക്കുന്ന മാരകമായ അംശങ്ങളാണ് ഈ കൂണില്‍ അടങ്ങിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.