മെൽബൺ: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച അതിർത്തികൾ അടുത്തമാസം തുറക്കാൻ ആസ്ട്രേലിയ. 2020 മാർച്ചിലാണ് ആസ്ട്രേലിയ അതിർത്തികൾ അടച്ചത്. രാജ്യത്തെ പൗരന്മാർ രാജ്യംവിടുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. ഈ നടപടികൾ കോവിഡ് നിയന്ത്രിക്കാൻ സഹായിച്ചതായാണ് വിലയിരുത്തൽ.
രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ കടുത്ത പ്രതിഷേധങ്ങൾ നടന്നിരുന്നു. അതേസമയം, അതിർത്തി അടച്ചതോടെ നിരവധി പൗരൻമാരാണ് മറ്റിടങ്ങളിൽ കുടുങ്ങിയത്. 18 മാസമായി ഇവർ രാജ്യത്തെത്താൻ കാത്തിരിക്കുകയാണ്.
നേരത്തേ ഡിസംബർ 17ന് അതിർത്തി തുറക്കാനാണ് തീരുമാനിച്ചത്. എന്നാൽ, പിന്നീട് ഇത് ഒരുമാസം നേരത്തേയാക്കാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ 2,10,679 ആസ്ട്രേലിയൻ പൗരന്മാർക്കാണ് വിദേശത്തേക്ക് പറക്കാൻ അനുമതിയുള്ളതെന്ന് സിഡ്നി മോണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് യാത്രചെയ്യാനാണ് സർക്കാർ അനുമതി നൽകിയതെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു. വിദേശസഞ്ചാരികളെ രാജ്യത്ത് പ്രവേശിപ്പിക്കുന്നതും പരിഗണിക്കും. രാജ്യത്തെ 80 ശതമാനം ആളുകളും വാക്സിനേഷൻ സ്വീകരിച്ചവരാണ്. രാജ്യത്തുനിന്ന് പുറത്തുപോകുന്നവർ തിരിച്ചുവരുേമ്പാൾ ഏഴു ദിവസം വീട്ടിൽ ക്വാറൻറീനിൽ കഴിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.