Posted On
date_range Updated On
date_range അഫ്ഗാനിലെ പള്ളിയിൽ സ്ഫോടനം; മൂന്നുമരണം
കാബൂൾ: കിഴക്കൻ അഫ്ഗാനിസ്താനിലെ നംഗാർഹർ പ്രവിശ്യയിലെ സ്പിൻ ഗർ മേഖലയിലെ പള്ളിയിൽ ജുമുഅ നമസ്കാരത്തിനിടെ സ്ഫോടനം.
മൂന്നുപേർ കൊല്ലപ്പെട്ടതായും 15 പേർക്ക് പരിക്കേറ്റതായുമാണ് പ്രാഥമിക റിപ്പോർട്ട്. ബോംബ് പള്ളിയിൽ സ്ഥാപിക്കുകയായിരുന്നെന്ന് നംഗാർഹർ ഗവർണറുടെ വക്താവ് ക്വാരി ഹനിഫ് എ.എഫ്.പി ഏജൻസിയോട് പറഞ്ഞു. അഞ്ചാഴ്ചക്കിടെ മൂന്നാംതവണയാണ് അഫ്ഗാനിൽ പള്ളികളെ ലക്ഷ്യമിട്ട് സ്ഫോടനം നടക്കുന്നത്.
ആക്രമണങ്ങളുടെ പിന്നിൽ ഐ.എസ് ആയിരുന്നു. ഐ.എസിന് സ്വാധീനമുള്ള മേഖലയാണ് നംഗാർഹർ. ബുധനാഴ്ച 600 ഐ.എസ് അംഗങ്ങളെ അറസ്റ്റ് ചെയ്തതായി താലിബാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.