സൻആ: യമൻ തീരത്ത് അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 68 പേർ മരിച്ചു. 74 പേരെ കാണാതായി. 154 ഇത്യോപ്യൻ കുടിയേറ്റക്കാരുമായി സഞ്ചരിച്ച കപ്പൽ ഞായറാഴ്ച പുലർച്ചെ തെക്കൻ യമൻ പ്രവിശ്യയായ അബയാനിലെ ഏദൻ ഉൾക്കടലിൽ മുങ്ങിയതായി യമനിലെ ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ മേധാവി പറഞ്ഞു.
അപകടത്തിൽ 12 പേർ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. 10 വർഷത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധത്തെ തുടർന്ന് ആഫ്രിക്കൻ പ്രദേശങ്ങളിൽനിന്ന് അറബ് രാജ്യങ്ങളിലേക്ക് എത്താൻ ശ്രമിക്കുന്നവരുടെ പ്രധാന മാർഗമാണ് യമൻ തീരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.