ചൈനയിൽ ഫാക്ടറിക്ക് തീപിടിച്ച് 36 മരണം

ബെയ്ജിങ്: ചൈനയിലെ ഹെനാൻ പ്രവശ്യയിലെ ഫാക്ടറിയിൽ തീപിടുത്തമുണ്ടായി 36 പേർ മരിച്ചതായി റിപ്പോർട്ട്. രണ്ടുപേരെ കാണാതായി. പരിക്കുകളോടെ രക്ഷപ്പെട്ട മറ്റു രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടുകൂടിയാണ് അപകടമുണ്ടായത്. രാത്രി പതിനൊന്ന് മണിയോടെ തീ പൂർണമായും അണച്ചെന്ന് അധികൃതർ വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സെപ്തംബറിൽ ചൈനീസ് നഗരമായ ചാങ്ഷയിലെ കെട്ടിടത്തിൽ വൻ തീപിടുത്തമുണ്ടായിരുന്നു. കൂടാതെ ജൂണിൽ ഷാങ്ഹായിലെ കെമിക്കൽ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നാല് വർഷം മുമ്പ് ടിയാൻജിനിലെ ഒരു കെമിക്കൽ വെയർഹൗസിലുണ്ടായ സ്‌ഫോടനത്തിൽ 165 പേർ മരിച്ചിരുന്നു. ചൈനയിലുണ്ടായ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിൽ ഒന്നായിരുന്നു അത്.

Tags:    
News Summary - At least 36 killed in factory fire in central China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.